മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിയുടെ മരണവാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു
ബലാത്സംഗക്കേസിലെ പ്രതിയുടെ മരണവാറണ്ട് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഗുജറാത്തിൽ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണ വാറണ്ട് ആണ് സുപ്രീം കോടതി സ്റ്റേ ചെയ്തത് . പ്രതിയായ 22കാരൻ അനിൽ യാദവിന്റെ മരണവാറണ്ടാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അടങ്ങിയ മൂന്നംഗ ബെഞ്ച് ഗുജറാത്ത് ഹൈക്കോടതിയുടെ വാറണ്ട് സ്റ്റേ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
വധശിക്ഷ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള 60 ദിവസത്തെ സാവകാശം കുറ്റവാളിക്ക് നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ നടപടി . 33 ദിവസത്തെ സമയം മാത്രമേ തനിക്ക് അനുവദിച്ചുള്ളൂ എന്നായിരുന്നു അനിൽ യാദവിന്റെ വാദം. സൂറത്തിലെ പോക്സോ കോടതിയാണ് അനിൽ യാദവിനെ കുറ്റക്കാരനാക്കി വധശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha