Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല; വിദഗ്ദ്ധ ചികിത്സക്കുള്ള അനുമതി തേടി നിർഭയ കേസ് പ്രതി വിനയ് ശർമ്മ കോടതിയിലേക്ക്

20 FEBRUARY 2020 05:09 PM IST
മലയാളി വാര്‍ത്ത

നിർഭയ കേസിലെ പ്രതി വീണ്ടും കോടതിയിലേക്ക്. പ്രതി വിനയ് ശര്‍മയാണ് വിദഗ്ധ വൈദ്യസഹായം തേടി കോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍വെച്ച് തല ചുമരിലിടിപ്പിച്ച് പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വിദഗ്ധ വൈദ്യസഹായം നല്‍കണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത് . തലയ്ക്കും വലതുകൈയ്ക്കും പരിക്കേറ്റ വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് വിനയ് ശര്‍മ ജയിലില്‍വെച്ച് തല സ്വയം ചുമരിലിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു . സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥരാണ് ബലംപ്രയോഗിച്ച് ഇയാളെ പിന്തിരിപ്പിച്ചത്. വിനയ് ശര്‍മയ്ക്ക് സാരമായ പരിക്കേറ്റതായി ജയില്‍ അധികൃതരും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളുടെ അഭിഭാഷകന്‍ വിദഗ്ധ ചികിത്സക്കുള്ള അനുമതി തേടി കോടതിയെ സമീപിച്ചത്.

വിനയ് ശര്‍മയ്ക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും ഇയാള്‍ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. വിനയ് ശര്‍മയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും അഭിഭാഷകനായ എ.പി. സിങ് നല്‍കിയ അപേക്ഷയില്‍ പറയുന്നു. അപേക്ഷ പരിഗണിച്ച ഡല്‍ഹിയിലെ പ്രത്യേക കോടതി തിഹാര്‍ ജയില്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ഈ കേസില്‍ ശനിയാഴ്ചയാണ് ഇനി വാദം കേൾക്കുന്നത്.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള പുതിയ മരണ വാറന്റ് ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി പുറപ്പെടുവിച്ചത്. കേസിലെ പ്രതികളായ വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനാണ് പുതിയ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (21 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (33 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (43 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends