ഐഐടി മദ്രാസിലെ ശുചിമുറിയിൽ ക്യാമറ വെച്ച സംഭവം; ക്യാമ്പസിലെ ജീവനക്കാരൻ അറസ്റ്റിൽ
സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയ ഗവേഷകയെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഐഐടി മദ്രാസിലെ ജീവനക്കാരനെ അറസ്റ്റിൽ . ശുചിമുറിയില്‍ കയറിയപ്പോള്‍ ചുമരില്‍ ഒരു ദ്വാരം കണ്ട ഗവേഷക വിദ്യാര്‍ത്ഥിനി തന്നെ ആരോ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതായി സംശയിച്ചിരുന്നു.
അവിടെ നിന്ന് പ്രൊജക്ട് ഓഫീസറായ സുഭാഷ് ബാനര്‍ജിയെ ഇവര്‍ കാണുകയും ചെയ്തു. ഇതോടെ ഇവര്‍ സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നൽകുകയായിരുന്നു . പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.അതേസമയം ഇയാളുടെ ഫോണില്‍ പൊലീസിന് വീഡിയോകളൊന്നും കണ്ടെത്താനായിട്ടില്ല. ഇതോടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha