പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം; യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം. മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ബെംഗളൂരുവിൽ സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യുവതി പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്. പരിപാടിയിൽ പങ്കെടുത്ത ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി തനിക്കോ തന്റെ പാർട്ടിക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു . ഞങ്ങൾ ഒരു തരത്തിലും പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അമുല്യ എന്നു പേരുള്ള യുവതിയാണ് മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വിഡിയോയിൽ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് ആക്രോശിക്കുകയും കാണികളോട് ഏറ്റുവിളിക്കാൻ ആവശ്യപ്പെടുന്നതായും കാണാൻ സാധിക്കുന്നു. പിന്നാലെ അസദുദ്ദീൻ ഒവൈസിയും സംഘാടകരും ചേർന്ന് മുദ്രാവാക്യം വിളിക്കുന്നത് തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്. പൊലീസ് യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 124 എ, 153 എ, ബി എന്നീ വകുപ്പുകൾ ചുമത്തി സ്വമേധയാ കേസ് ഫയൽ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബി. രമേശ് പറഞ്ഞു. യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha