കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ക്രെയിൻ ഓപ്പറേറ്റർ പിടിയിലായി
കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞ് വീണ് അപകടമുണ്ടായ സംഭവത്തിൽ ക്രെയിൻ ഓപ്പറേറ്റർ പിടിയിലായി. രാജനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിന് പിന്നാലെ രാജൻ ഒളിവിലായിരുന്നു. ഓപ്പറേറ്ററുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ ഫെബ്രുവരി 19നായിരുന്നു ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞ് വീണ് അപകടമുണ്ടായത്. മൂന്ന് പേർ അപകടത്തിൽ മരിച്ചിരുന്നു. ശങ്കറിന്റെ സഹസംവിധായകൻ കൃഷ്ണ, ആർട്ട് അസിസ്റ്റന്റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സംവിധായകൻ ശങ്കറിനും അപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം കമല ഹാസൻ നൽകിയിരുന്നു.
https://www.facebook.com/Malayalivartha