കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ കൊല്ലപ്പെട്ടു

കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിക്കോപ്പുകളും ആയുധങ്ങളും ഭീകരരുടെ ഒളിയിടത്തില്‍ നിന്നു കണ്ടെടുത്തു.
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവ സംയുക്തമായാണു തെരച്ചില്‍ നടത്തിയത്. ബിജ്‌ബെഹറയിലേക്ക് നീങ്ങിയ സുരക്ഷാസേനയ്ക്കു നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha