Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

അറിയുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല......ഭാഷ പോലും അറിയില്ല. എന്നിട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ മികച്ച ചികിത്സ ലഭിച്ചു എന്നും ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും കണ്ടിട്ടില്ല...ഇന്‍വെന്റോ റോബോട്ടിക്‌സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ ബാലാജി വിശ്വനാഥന്റെ ഫേസ്ബുക് കുറിപ്പ്

14 MARCH 2020 01:58 PM IST
മലയാളി വാര്‍ത്ത

ബാലാജി വിശ്വനാഥന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാരീതി എത്രമാത്രം മെച്ചപ്പെട്ടതാണെന്നു അറിയണമെങ്കിൽ ബാലാജി വിശ്വനാഥന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ചാൽ മതി ..അറിയുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല......ഭാഷ പോലും അറിയില്ല. എന്നിട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ മികച്ച ചികിത്സ ലഭിച്ചു എന്നും ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും കണ്ടിട്ടില്ല എന്നുമാണ് ഫേസ്ബുക് കുറിപ്പിൽ പറയുന്നത് . .....

ഇന്‍വെന്റോ റോബോട്ടിക്‌സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ ബാലാജി വിശ്വനാഥന്റെ ഫേസ്ബുക് കുറിപ്പ് ഇപ്രകാരമാണ് .

രണ്ടാഴ്ച മുന്‍പ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും ആലപ്പുഴയിൽ എത്തിയിരുന്നു അവിടത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി......
ആലപ്പുഴ ബീച്ചില്‍ വെച്ച് എന്റെ മകന് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി. ആകെ പരിഭ്രമിച്ച ഞാൻ അവനേയും കൊണ്ട് സമീപത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി. എന്റെ ഓര്‍മയില്‍ ഞാന്‍ ആദ്യമായാണ് അന്ന് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോവുന്നത്. .

30 സെക്കന്റുകള്‍ക്കുള്ളില്‍ റിസപ്ക്ഷനിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. ഐ.ഡി കാര്‍ഡ് പോലും കാണിക്കേണ്ടി വന്നില്ല. അടുത്ത 30 സെക്കന്റിനുള്ളില്‍ എമര്‍ജന്‍സി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു. രണ്ട് മിനുട്ടിനുള്ളില്‍ പരിക്കിന് പ്രാഥമിക ശുശ്രൂഷ നല്‍കി. അടുത്ത അഞ്ച് മിനുട്ടിനുള്ളില്‍ ഡ്യൂട്ടി ഡോക്ടറെത്തി എക്‌സറേ ആവശ്യപ്പെട്ടു. ......

അതിരാവിലെ ആയതിനാല്‍ എക്‌സ്‌റേ ടെക്‌നീഷ്യനെ വിളിച്ചെഴുന്നേല്‍പ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനുട്ടിനുള്ളില്‍ എക്സ്റേ റെഡിയായി . ... ഒടിവുകള്‍ ഇല്ലെന്നും ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാണിക്കാനും നിര്‍ദേശിച്ച് ഡോക്ടര്‍ ഞങ്ങളെ മടക്കി...... വീട്ടിലേക്കെത്തിയ ഞങ്ങള്‍ ഭക്ഷണം കഴിച്ച് അല്‍പ നേരത്തിനു ശേഷം ആശുപത്രിയിലേക്ക് തിരിച്ചെത്തി ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടറെ കണ്ടു. ......ഏകദേശം 5 മിനിറ്റ് ക്യൂ വിൽ നിന്നപ്പോഴേക്കും ഓർത്തോ ഡോക്റ്റർ എത്തി പരിശോധിച്ചു. മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാന്‍ഡേജ് മാറ്റി പ്രിസ്‌ക്രിപ്ഷന്‍ തന്നു. മുടക്കമില്ലാതെ ഞങ്ങള്‍ അവധി ചെലവഴിച്ചു മടങ്ങി....

ഇത്രയും ഡോക്ടർമാരും വിദഗ്ധരും പരിശോധിച്ചെങ്കിലും ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. അവിടെ ഞങ്ങള്‍ക്ക് അറിയുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല......ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാന്‍ കണ്ടിട്ടില്ല. .....

ഒരു പകര്‍ച്ചവ്യാധിക്ക് മുന്‍പിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. ചിക്കന്‍പോക്‌സ്, പ്ലേഗ്, പോളിയോ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളോടെല്ലാം നമ്മള്‍ ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീല്‍ സോറി ഫോര്‍ യു മാന്‍... ......

ബാലാജി വിശ്വനാഥന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയെ്ത കുറിപ്പ് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സമാനമായ അനുഭവങ്ങള്‍ പലരും പോസ്റ്റിനു താഴെ പങ്കുവെച്ചിട്ടുണ്ട്...

 


Balaji Viswanathan

23 hrs ·
Couple of weeks ago when I was holidaying in Kerala, I was amazed by the efficiency of their public healthcare.

We were staying at the Alappuzha beach and my son had a small accident early in the morning. I was super scared and carried him to a government hospital [it was my first visit to a government hospital in my living memory].

In 30 seconds, the reception processed the entry [without the need for any ID]. In another 30 seconds, a doctor in ER looked at it and saw it was not life threatening. In another 2 minutes, the blood was contained and first aid was done. In another 5 minutes a duty doctor made the first assessment and asked for a X-Ray.

It was early hours and I had to wake up the technician and another 2 minutes the X-Ray was done. The doctor gave the second assessment confirming no fracture and asked to consult the Ortho.

We came home to just get some food, then went back to the hospital for the Ortho. We waited for about 5 min [a long queue was there] and then the Ortho did her assessment. In the next 5 minutes another duty doctor came in and had the bandage replaced and a prescription given. Amazingly our holiday continued without any delay.

These women [mostly] were like female MARCOS special forces -- thoroughly professional and efficient. And the society collectively deserves praise for its support.

Total taken with so many doctors & health professionals: 20min and ₹0. No connections, influence, money or even the knowledge of the local language. I have never seen any system [of healthcare or otherwise] in any part of the world that was this efficient.

India has not fallen victim to any major global epidemic in over a century and you have to thank such women and men for that. Smallpox, Plague, Polio, HIV have all been fought back with ruthless efficiency and bravery. Corona bro, I feel sorry for you man.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (4 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (4 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (5 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (5 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (5 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (5 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (5 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (5 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (6 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (7 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (7 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (9 hours ago)

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി  (9 hours ago)

യുവതിയുടെ ഗര്‍ഭത്തെച്ചൊല്ലി തര്‍ക്കം: ഗര്‍ഭിണിയെ കൊലപ്പെടുത്തി കാമുകന്‍;കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

Malayali Vartha Recommends