Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

ഷഹീൻ ബാഗ് സമരം; കൊവിഡ് 19 ഭീതിയിൽ സമരം നിർത്തില്ലെന്ന് സമരസമിതി അംഗങ്ങൾ; മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അഭ്യർത്ഥന തള്ളി

16 MARCH 2020 05:25 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 അനിയന്ത്രിതമാകുന്ന പശ്ചാത്തലത്തിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരം നിർത്തി വെക്കില്ലെന്ന് സമരസമിതി. കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമരക്കാരോട് അഭ്യർത്ഥിച്ചിരുന്നു. കെജ്‍രിവാളിന്‍റെ അഭ്യർത്ഥന സമരസമിതി പൂർണമായും തള്ളിക്കളയുകയായിരുന്നു.

സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് സമരസമിതി അംഗങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് എന്നല്ല ഒരു വൈറസിനെയും ഭയക്കുന്നില്ല, അതേസമയം ജാഗ്രതയുണ്ടാകും. ആൾക്കൂട്ടം ഒത്തുചേരുന്ന ഇടമായതിനാൽ കൃത്യമായ ജാഗ്രതാ നടപടികൾ സമരവേദിയിൽ സ്വീകരിക്കുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും പിൻവലിക്കാതെ പിന്നോട്ടുപോകില്ലെന്ന് സമരക്കാർ ഉറപ്പിക്കുന്നു . മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആശങ്ക ഉൾക്കൊള്ളുന്നു. എന്നാൽ ഈ കൊവിഡ് വൈറസ് ബാധയെ മാത്രം ഭയന്ന് സമരത്തിൽ നിന്ന് ഒരു പിൻമാറ്റം ഉണ്ടാകില്ലെന്ന് സമരക്കാർ വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡിസംബർ 14-ാം തീയതിയാണ് ഒരു സംഘം സ്ത്രീകൾ ഷഹീൻബാഗിലെ കാളിന്ദി കുഞ്ജ് റോഡിൽ കുത്തിയിരുന്ന് സമരം തുടങ്ങിയത്. ഇതിലേക്ക് നിരവധിപ്പേരെത്തി. പിന്നീട് ഇത് ബഹുജനസമരമായി മാറുകയായിരുന്നു. വൃദ്ധരടക്കമുള്ള സ്ത്രീകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, ചെന്നൈ വാഷർമാൻ പേട്ടിലടക്കം നടത്തി വന്ന ഷഹീൻബാഗ് മോഡൽ സമരം പിൻവലിക്കാൻ സമരസമിതി തീരുമാനിച്ചു. മുൻകരുതലിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം . എന്നാൽ പരോക്ഷമായുള്ള സമരപരിപാടികളും പ്രചാരണങ്ങളും തുടരുമെന്നും ചെന്നൈയിലെ സമരസമിതി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കം...  (28 minutes ago)

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും... യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത,  (43 minutes ago)

കണ്ണീർക്കാഴ്ചയായി.... മലപ്പുറത്ത് പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം‌  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

വാക്കുകളിലും സാമ്പത്തികത്തിലും ശ്രദ്ധിക്കുക! ഇടവം, ധനു, മകരം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...  (2 hours ago)

തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്ര  (2 hours ago)

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (9 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (9 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (9 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (9 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (10 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (11 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends