നിസാമുദീന്‍ സമ്മേളനം പൊറുക്കാനാവാത്ത ക്രിമിനല്‍ കുറ്റമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി...തബ് ലീഗ് മര്‍ക്കസിനെത്തിയ 8000ത്തോളം പേരെ കണ്ടെത്താനൊരുങ്ങി കേന്ദ്രആഭ്യന്തരമന്ത്രാലയം

നിസാമുദീന്‍ സമ്മേളനം പൊറുക്കാനാവാത്ത ക്രിമിനല്‍ കുറ്റമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. തബ് ലീഗ് മര്‍ക്കസിനെത്തിയ 8000ത്തോളം പേരെ കണ്ടെത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ശ്രമങ്ങളാരംഭിച്ചു. 2137 പേരെ കണ്ടെത്തി ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇവരില്‍ 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താന്‍ 20 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
അതേസമയം, തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുനെല്‍വേലി മേലപാളയം അടച്ചിട്ടു. സമ്മേളനത്തില്‍ പങ്കെടുത്ത 615 പേരെ കണ്ടെത്താന്‍ എസ്.പി മാര്‍ക്ക് നിര്‍ദേശം നല്‍കി. മുന്നൂറിലേറെ മലയാളികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ നാട്ടില്‍ തിരിച്ചെത്തിയ 79 പേര്‍ നിരീക്ഷണത്തിലാണ്.
140 പേര്‍ മറ്റ് മതസമ്മേളനങ്ങളില്‍ പങ്കെടുക്കാനായി ഇതരസംസ്ഥാനങ്ങളിലാണ്. മാര്‍ച്ച് 21 ന് ശേഷം 80 പേര്‍ കൂടി മര്‍ക്കസിനെത്തി. ഇവര്‍ക്കും തിരിച്ചെത്താനായിട്ടില്ല.
"
https://www.facebook.com/Malayalivartha