Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മാതൃത്വത്തിന് മുന്നില്‍ തലകുമ്പിട്ട് കോവിഡ്. കോവിഡ് ബാധിച്ച യുവതി പ്രസവിച്ചു. ഇന്ത്യയില്‍ ആദ്യം.

04 APRIL 2020 07:16 PM IST
മലയാളി വാര്‍ത്ത

മഹാവ്യാധിയായി മാറിക്കഴിഞ്ഞ കൊറോണ വരുത്തിവച്ച വിനാശങ്ങളുടേയും നഷ്ടങ്ങളുടേയും കഥയാണ് നിരന്തരം മുന്നിലേക്കെത്തുന്നത്. എന്നാല്‍ മാതൃത്വത്തിനു മുന്നില്‍ കോവിഡ് മുട്ടുമടക്കിയതിന്റെ, പ്രത്യാശ പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പ്രേക്ഷകരോട് പങ്കുവയ്ക്കാനുള്ളത്. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിതയായ സ്ത്രീ കുഞ്ഞിനു ജന്മം നല്‍കുന്നത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍വച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പ്രസവം. എയിംസിലെ തന്നെ ഡോക്ടറായ ഭര്‍ത്താവിനും ഇയാളുടെ സഹോദരനും കൊവിഡ് ബാധിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിനെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധിക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. മുലപ്പാലും നല്‍കുന്നുണ്ട്. പ്രസവം വെല്ലുവിളിയായിരുന്നുവെന്ന് യുവതി ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അമ്മയ്ക്ക് കോവിഡ് ബാധയുള്ളതിനാല്‍ കുട്ടിയെ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് പ്രസവത്തിന് നേതൃത്വം നല്‍കിയത്. പ്രസവത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ തിയേറ്ററാക്കി മാറ്റുകയായിരുന്നു. പ്രസവസമയത്ത് യുവതി ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചത് വെല്ലുവിളിയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനും കോവിഡ് പോസിറ്റീവാണ്. വ്യാഴാഴ്ചയാണ് യുവതിയെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇയാളെയും വ്യാഴാഴ്ച തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ 27കാരിയായ ഗര്‍ഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊറോണ കാലത്ത് ജനിച്ച ഇരട്ട കുഞ്ഞുങ്ങള്‍ക്ക് 'കൊറോണ', 'കോവിഡ്' എന്നു പേരിട്ട വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ നവജാത ശിശുക്കള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരിട്ടത് ഛത്തീസ്ഗഡിലെ ദമ്പതികളാണ്. ഡോ. ബി.ആര്‍.അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച ഇരട്ടക്കുട്ടികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് ഈ പേര് നല്‍കിയത്. ലോക്ക്ഡൗണിനിടയില്‍ അവര്‍ തരണം ചെയ്ത എല്ലാ പ്രയാസങ്ങളെയും കുറിച്ച് ഈ പേരുകള്‍ അവരെ ഓര്‍മ്മിപ്പിക്കുമെന്ന് ദമ്പതികള്‍ പറഞ്ഞു. പിന്നീട് തങ്ങളുടെ തീരുമാനം മാറ്റിയേക്കുമെന്നും കുഞ്ഞുങ്ങള്‍ക്ക് പുതിയ പേരിടുമെന്നും ദമ്പതികള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends