ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുപ്പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുപ്പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍.. ന്യൂറോളജി സംബന്ധിച്ച അസുഖവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നാവരെ നിരീക്ഷണത്തിലാക്കിയത്. കാര്‍ഡിയോ- ന്യൂറോ സന്റെറില്‍ പ്രവേശിപ്പിച്ച രോഗിക്ക് പിന്നീട് ശ്വാസതടസമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇയാള്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്പര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച എയിംസിലെ ഫിസിയോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍ക്കും ഗര്‍ഭിണിയായ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പിന്നീട് എയിംസില്‍ പ്രവേശിപ്പിക്കുകയും ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ചു തന്നെ ഗര്‍ഭിണിയായ സ്ത്രീയുടെ പ്രസവമെടുക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha


























