കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം... അതിര്‍ത്തിയിലെ പൂഞ്ചില്‍ പാകിസ്താന്‍ ഷെല്‍ ആക്രമണം നടത്തി. ആക്രമണത്തിലും വെടിവെപ്പിലും മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം. അതിര്‍ത്തിയിലെ പൂഞ്ചില്‍ പാകിസ്താന്‍ ഷെല്‍ ആക്രമണം നടത്തി. ആക്രമണത്തിലും വെടിവെപ്പിലും മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. കുപ്വാര, ടാംഗ്ധര്‍, കേര്‍നി എന്നീ മേഖലകളിലാണ് വെടിവെപ്പുണ്ടായത
ഞായറാഴ്ച ഉച്ചയോടെയാണ് പാക് സൈന്യം ഷെല്‍ ആക്രമണവും വെടിയുതിര്‍ക്കലും ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ നിരവധി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്.
https://www.facebook.com/Malayalivartha


























