ഇന്ത്യയില്‍ വൈറസിന്റെ സമൂഹവ്യാപനം.... ഓരോ സംസ്ഥാനങ്ങളും അവരവരുടേതായ കര്‍ശന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കോവിഡ് പ്രതിരോധം നിയന്ത്രണ വിധേയവും ഫലപ്രദവുമാകും, ലോക്ക് ഡൗണിനു പുറമെ അടുത്ത നിര്‍ദ്ദേശവും

കോവിഡ് വൈറസിന്റെ സമൂഹ വ്യാപനം ഇല്ല എന്ന് പറഞ്ഞാല്‍ കൂടി അത് ശരി വയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് .നിലവില്‍ രോഗികളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് .അതിനാല്‍ ഇനിയും ലോക്ക് ഡൗണ്‍
നീട്ടുമെന്ന കാര്യം ഉറപ്പായി .ഓരോ സംസ്ഥാനങ്ങളും അവരവരുടേതായ കര്‍ശന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കോവിഡ് പ്രതിരോധം നിയന്ത്രണ വിധേയവും ഫലപ്രദവുമാകും എന്ന് തന്നെയാണ്
ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് .സമൂഹവ്യാപനം ഏറ്റുവം അധികം ഉണ്ടായേക്കാവുന്നത് നിലവില്‍ മഹാരാഷ്ട്രയിലാണ് .അതിനാല്‍ പ്രത്യേക കരുതല്‍ നിര്‍ദ്ദേശം അവിടെ നല്‍കി വരികയാണ് .കോവിഡ്
പരിശോധനയ്ക്കായി രാജ്യത്ത് സജ്ജീകരിച്ചിരിക്കുന്ന ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്തിമ തീരുമാനം എടുക്കും എന്നും വ്യക്തമാകുന്നു .നിലവില്‍ കോവിഡ് പ്രതിരോധം എല്ലാ രാജ്യങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്ന സംവിധാനമാണുള്ളത്
കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ചു ചികിത്സാ സൗകര്യം ഒരുക്കാന്‍ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് . നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ഒന്പതിനായിരത്തിലേറെ രോഗികളില്‍ 1671 പേര്‍ക്കു മാത്രമേ തീവ്രപരിചരണ സംവിധാനങ്ങള്‍ ആവശ്യമുള്ളൂ. വിവിധ സംസ്ഥാനങ്ങളിലെ 601 പ്രത്യേക കോവിഡ് ആശുപത്രികളിലായി ഒരു ലക്ഷത്തിലേറെ കിടക്കകളടക്കം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.എന്നാല്‍ സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ പ്രത്ത്യേക മുന്നോരുക്കത്തിന്റെ ഭാഗമായി കൂടമുതല്‍ സജ്ജീകരണങ്ങള്‍ രാജ്യത്തു ഇനിയും വരുത്തേണ്ടതായുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കു കോവിഡ് പ്രതിരോധ മരുന്നായി നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ 13 രാജ്യങ്ങളിലേക്കു കൂടി കയറ്റുമതി ചെയ്യാന്‍ മന്ത്രിതല ഉപസമിതി അനുമതി നല്‍കി. അതേസമയം, കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം അടുത്ത ഘട്ടത്തിലേക്കു കടന്നിട്ടില്ലെന്ന് ഐസിഎംആര്‍ അറിയിക്കുകയുണ്ടായി . 40 ഗവേഷണങ്ങളാണു പുരോഗമിക്കുന്നത്.ഈ പരിശ്രമം ഫലം കാണും എന്ന ശുഭപ്രതീക്ഷയിലാണ് മൊത്തം ജനങ്ങളും ഉള്ളത് .കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ, രോഗമുക്തരായവരുടെ എണ്ണവും ഇന്നലെ ഉയര്‍ന്നു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറില്‍ 74 പേരാണു സുഖം പ്രാപിച്ചത്. ഇതുവരെ 716 പേര്‍ ആശുപത്രി വിട്ടു.രോഗബാധിതര്‍ ക്രമേണ കൂടിവരുന്നു എന്നത് രാജ്യത്തിന് വെല്ലുവിളി ആണെങ്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ തന്നെയാണ്.
പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ശരാശരി 584 ആയി. കഴിഞ്ഞ 5 ദിവസത്തെ കോവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിതെന്ന് ഐസിഎംആര്‍ അറിയിച്ചു. അതിനാല്‍ തന്നെ സമൂഹവ്യാപനം പൂര്‍ണമായും തടയണമെങ്കില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.
https://www.facebook.com/Malayalivartha


























