ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ,നിലവില്‍ രോഗികളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവില്‍ ആശങ്കയേറുന്നു... ഗുരുതരമായ മൂന്നാം ഘട്ടത്തിലും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ യു എ ഇ യുമായി ഉടന്‍ ചര്‍ച്ച നടത്തും

ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ,നിലവില്‍ രോഗികളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവ് ചെറിയ തോതില്‍ ആശങ്ക വരുത്തുകയാണ് .എന്നാല്‍ സമൂഹവ്യാപനം ഉണ്ടായിട്ടല്ല എന്നത് ആശ്വാസം തന്നെയാണ് .ലോക്ക് ഡൗണ്‍ മികച്ച വിജയം കണ്ടുവെന്നും ഇല്ലായിരുന്നെങ്കില്‍ എട്ടര ലക്ഷത്തിലധികം കോവിഡ് രോഗികള്‍ ഉണ്ടായേക്കാമായിരുന്നു എന്ന വിലയിരുത്തലും ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട് .അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സംതൃപ്തരാണ് എന്നത് തന്നെയാണ് കൃത്യമായ വിശകലനം .
ലോകത്താകമാനം കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചചര്യതയില്‍ ഇന്ത്യയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് വൈറസ് പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയും എന്നത് തന്നെയാണ് .ജനസാന്ദ്രത കൂടുതല്‍ ഉള്ള രാജ്യമായതിനാല്‍ തന്നെയാണ് മൂന്നാഴ്ചത്തേക്കുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനം ആദ്യം ഉണ്ടായത് .ഈ കാലയളവില്‍ വിദേശ രാജ്യത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു പ്രായോഗികമല്ല എന്നാണ്
വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് .
എന്നാല്‍ യു എ ഇ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ തരത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ യു.എ.ഇ. റദ്ദാക്കിയേക്കും എന്ന വാര്‍ത്ത പ്രവാസികളെ വ്യാകുലപ്പെടുത്തുകയാണ് . ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ റിപ്പോര്‍ട്ട്. എന്തു നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് വിശദമായി പഠിക്കുമെന്നും സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു.
സ്വന്തം പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്കു പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും അവര്‍ പാസാക്കി.നിലവില്‍ ഇന്ത്യ അടിയന്തിരമായി വിമാന സര്‍വീസ് അയക്കാനുള്ള തീരുമാനം എടുക്കും എന്നാണ് സൂചന.
ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് ഉള്‍പ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കി.സ്വന്തം തലത്തില്‍ തന്നെ പൗരന്മാരെ കൊണ്ട് വരന്‍ ഇന്ത്യ മുന്‍കൈ എടുത്തേക്കും എന്ന് തന്നെയാണ് നിലവിലെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്
https://www.facebook.com/Malayalivartha


























