ന്യൂയോര്‍ക്കായി മുംബൈ... രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പതിനായിരം കടന്നു, മരിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു, ആശങ്കയുണര്‍ത്തി തമിഴ്നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 9000 കടന്നു. പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ ആശങ്കയിലായിരിക്കുകയാണ് രാജ്യം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു
മഹാരാഷ്ട്രയില്‍ ഇന്നലെ 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി.ആകെ മരണ സംഖ്യ 149. 41,000ത്തിന് മുകളില്‍ സാംപിളുകള്‍ ഞായറാഴ്ച വരെ പരിശോധനയ്ക്ക് അയച്ചു. 217 പേര്‍ക്കു രോഗം മാറി ആശുപത്രി വിട്ടു.
ആശങ്കയുണര്‍ത്തി തമിഴ്നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് പുതുതായി 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം 1075 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 90 പേരും ഒരു ഉറവിടത്തില്‍ നിന്നാണെന്ന് തമിഴ്നാട് ഹെല്‍ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ ആകെ രോഗികളില്‍ 971 കേസും ഒരേ ഉറവിടത്തില്‍ നിന്നാണ് എന്നും ബീല രാജേഷ് പറഞ്ഞു.തമിഴ്നാട്ടില്‍ ഇതുവരെ 11 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
അതേസമയം രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചത്. 308 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 35 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 9152 കേസുകളില്‍ 856 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയില്‍ 8,447 കോവിഡ് രോഗികളാണുള്ളത്. രാജ്യത്തെ ആകെ മരണ സംഖ്യ 273 ആയി ഉയര്‍ന്നു.
തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ഇന്നു മാത്രം രോഗം ബാധിച്ചത് 106 പേര്‍ക്ക്. ആകെ രോഗികള്‍ 1075. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ, ആകെ മരണം 11.
അതെ സമയം കോവിഡ്-19 കാരണം രാജ്യം നടപ്പു സാമ്പത്തികവര്‍ഷം 1.5 മുതല്‍ 2.8 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച മാത്രമേ കൈവരിക്കുകയുള്ളൂവെന്ന് ലോകബാങ്ക്. 1991-ലെ ഉദാരവത്കരണ കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരിക്കുമിത്. ദക്ഷിണേഷ്യയെ സംബന്ധിച്ച് ലോകബാങ്കിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശമുള്ളത്. 2019-20 സാമ്പത്തികവര്‍ഷം 4.8 മുതല്‍ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നപോകുമ്പോഴാണ് കോവിഡ് വന്നത്. സേവന മേഖലയ്ക്കായിരിക്കും ഏറ്റവും ആഘാതം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതിരിക്കുകയും ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്താല്‍, വളര്‍ച്ച 1.5 ശതമാനമായി ചുരുങ്ങുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. എന്നാല്‍, 2021-22-ല്‍ രാജ്യത്തിന്റെ വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് പ്രതിരോധത്തിനായി ലോകബാങ്ക് 100 കോടി ഡോളര്‍ (ഏകദേശം 7,600 കോടി രൂപ) ഇന്ത്യയ്ക്ക് അനുവദിച്ചു.
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളെല്ലാം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























