അതിജീവനത്തിന്റെ ഇന്ത്യന്‍ മോഡല്‍ കണ്ട് കയ്യടിച്ച് ലോകം... 601 പ്രത്യേക ആശുപത്രികള്‍. ഒരു ലക്ഷം കിടക്കകള്‍. മരുന്നിനായി 40 ഗവേഷണങ്ങള്‍... കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ചു ചികിത്സാ സൗകര്യം ഒരുക്കാന്‍ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഒരു മുഴം മുന്‍പെ മോദി. 601 പ്രത്യേക ആശുപത്രികള്‍. ഒരു ലക്ഷം കിടക്കകള്‍. മരുന്നിനായി 40 ഗവേഷണങ്ങള്‍. കരുത്തുകൂട്ടി കേന്ദ്രം വരുമ്പോള്‍ അതിജീവനത്തിന്റെ ഇന്ത്യന്‍ മോഡല്‍ കണ്ട് ലോകം കയ്യടിക്കുകയാണ് ലോകമാകെ. 601 പ്രത്യേക ആശുപത്രികള്‍. ഒരു ലക്ഷം കിടക്കകള്‍. കോവിഡ് ചികിത്സാ സൗകര്യം സജ്ജമാണ്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ചു ചികിത്സാ സൗകര്യം ഒരുക്കാന്‍ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച എണ്ണായിരത്തിലേറെ രോഗികളില്‍ 1671 പേര്‍ക്കു മാത്രമേ തീവ്രപരിചരണ സംവിധാനങ്ങള്‍ ആവശ്യമുള്ളൂ.
വിവിധ സംസ്ഥാനങ്ങളിലെ 601 പ്രത്യേക കോവിഡ് ആശുപത്രികളിലായി ഒരു ലക്ഷത്തിലേറെ കിടക്കകളടക്കം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കു കോവിഡ് പ്രതിരോധ മരുന്നായി നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ 13 രാജ്യങ്ങളിലേക്കു കൂടി കയറ്റുമതി ചെയ്യാന്‍ മന്ത്രിതല ഉപസമിതി അനുമതിയും നല്‍കിയിട്ടുണ്ട്. അതേസമയം, കോവിഡ് പ്രതിരോധ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം അടുത്ത ഘട്ടത്തിലേക്കു കടന്നിട്ടില്ലെന്ന് ഐസിഎംആര്‍.
40 ഗവേഷണങ്ങളാണു പുരോഗമിക്കുന്നത്. മാത്രവുമല്ല വലിയ ആസൂത്രത്തോടെ മുന്നോട്ട് പോവുകയാണ് രാജ്യം. രാജ്യത്തെ ചെറുകിട ചില്ലറ വില്‍പനശാലകളെ സുരക്ഷാ സ്റ്റോറുകളാക്കാന്‍ ആലോചനയുമായി ഉപഭോക്തൃ മന്ത്രാലയം. അതിവേഗ വില്‍പനയുള്ള ഉപഭോക്തൃ സാമഗ്രികള്‍ നിര്‍മിക്കുന്ന കമ്പനികളുടെ സഹകരണത്തോടെയാകും പദ്ധതി. ഒന്നരമാസം കൊണ്ട് 20 ലക്ഷം കടകളെ സുരക്ഷാ കാര്യത്തില്‍ മാറ്റിയെടുക്കാമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
നിത്യോപയോഗ സാധനങ്ങള്‍ക്കായി ജനം ആശ്രയിക്കുന്ന കടകളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ സജ്ജമാക്കുന്നതാണു പദ്ധതി. കടയിലെത്തുന്നവര്‍ ഒന്നര മീറ്റര്‍ അകലം പാലിക്കല്‍, കടയ്ക്കുള്ളില്‍ പ്രവേശിക്കും മുന്‍പ് സാനിറ്റൈസര്‍ അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കല്‍, ജീവനക്കാര്‍ക്ക് മാസ്‌ക് തുടങ്ങിയവ ഉറപ്പാക്കും. ഒന്നോ രണ്ടോ സംസ്ഥാനങ്ങളുടെ ചുമതല ഓരോ എഫ്എംസിജിക്കും നല്‍കിയാകും സുരക്ഷാ സ്റ്റോറുകള്‍ ഒരുക്കുക. അങ്ങനെ അടിമുടി സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പുവരുത്തി ഓരോ ചുവടും കരുതലോടെ വയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
"
https://www.facebook.com/Malayalivartha


























