ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലീസ് ഉടമകള്‍ക്ക് വിട്ടുകൊടുത്തുതുടങ്ങി... ഉടമകളില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത്

ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലീസ് ഉടമകള്‍ക്ക് വിട്ടുകൊടുത്തുതുടങ്ങി. ഒരു ദിവസം മുപ്പതുവാഹനങ്ങളാണ് വിട്ടുകൊടുക്കുന്നത്. ആദ്യം പിടിച്ചവ ആദ്യം എന്നക്രമത്തിലാണ് വിട്ടുകൊടുക്കുന്നത്. ഉടമകളില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത്. പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്റ്റേഷനില്‍ തിക്കും തിരക്കും ഉണ്ടാവുന്നത് ഒഴിവാക്കാന്‍ സമയക്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപത്തയ്യായിരത്തിലേറെ വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടികൂടിയത്. ഇത് സൂക്ഷിക്കുന്നത് പൊലീസിന് വന്‍ തലവേദനയാണ് സൃഷ്ടിച്ചത്.
സ്റ്റേഷനുകളില്‍ ആവശ്യത്തിന്സ്ഥലമില്ലാത്തതിനാല്‍ കല്യാണമണ്ഡപങ്ങളുടെ പാര്‍ക്കിംഗ് ഏരിയകളിലും റോഡുവക്കിലുമൊക്കെയാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്നാണ് ഇവ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. പിഴ ഈടാക്കിയശേഷം വിട്ടുകൊടുക്കാമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിഴസംബന്ധിച്ച ആശയക്കുഴപ്പവും നിയമപ്രശ്‌നങ്ങളും തലപൊക്കിയതോടെ തീരുമാനം മാറ്റുകയായിരുന്നു.
L
https://www.facebook.com/Malayalivartha


























