മധ്യപ്രദേശില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള നിര്‍ദ്ദേശം സുപ്രീകോടതി ശരിവെച്ചു... സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ വിശ്വാസ് വോട്ട് തേടണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് തടസങ്ങള്‍ ഇല്ലെന്നും ഇത് ഭരണഘടന അനുശാസിക്കുന്നതായും ജസ്റ്റിസ്. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ കോടതി

മധ്യപ്രദേശില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള നിര്‍ദ്ദേശം സുപ്രീകോടതി ശരിവെച്ചു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ വിശ്വാസ് വോട്ട് തേടണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് തടസങ്ങള്‍ ഇല്ലെന്നും ഇത് ഭരണഘടന അനുശാസിക്കുന്നതായും ജസ്റ്റിസ്. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ കോടതി വ്യക്തമാക്കി.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീം കോടതി ഗവര്‍ണര്‍ക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണച്ച് 22 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ നിലം പതിച്ചത്. ഇവര്‍ പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ചു.
അതിനിടെ രാജ്യവ്യാപകമായി കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം വൈകിപ്പിച്ചത് മധ്യപ്രദേശില്‍ ബിജെപിക്ക് അധികാരത്തിലെത്താനാണെന്നാണ് കമല്‍നാഥ് ആരോപിച്ചു.
https://www.facebook.com/Malayalivartha


























