ഡല്‍ഹി സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു...

ഡല്‍ഹി സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 25 പേര്‍ക്ക് കോവിഡ് കണ്ടെത്തി. രോഗി, ആശുപത്രിയിലെ അറ്റന്‍ഡര്‍, സെക്യൂരിറ്റി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കാന്‍സര്‍ രോഗികള്‍, മൂന്ന് ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ നേരത്തെ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രി അടച്ച് പൂര്‍ണമായും അണുവിമുക്തമാക്കിയിരുന്നു.
കോവിഡ് ബാധിച്ച രോഗികളിലൊരാള്‍ മരിച്ചതോടെ മറ്റ് രണ്ട് രോഗികളെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പുതുതായി എത്തുന്ന രോഗികള്‍ക്ക് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം നല്‍കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ 70 ജീവനക്കാര്‍ സമ്പര്‍ക്കവിലക്കിലാണ്.
ആശുപത്രിയിലെ ഒരു വനിതാ ഡോക്ടര്‍ക്ക് യുകെയില്‍നിന്നും വന്ന ബന്ധുവിലൂടെയാണ് ആദ്യം രോഗം പിടിപെട്ടത്. ഇവര്‍ പിന്നീട് ആശുപത്രിയില്‍ ജോലിക്കെത്തിയതോടെ ജീവനക്കാരിലേക്കും രോഗികളിലേക്കും രോഗം പടര്‍ന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























