കൊവിഡിനെ തുരത്താന്‍ രാജ്യത്തിന് വന്‍ സാമ്പത്തിക സഹായവുമായി സാംസങ്; ഗുണഭോക്താക്കളാകുക ഗവണ്‍മെന്റുകളും ലോക്കല്‍ അതോറിറ്റികളും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളും

കൊവിഡിനെ നേരിടാന്‍ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ സൗത്ത് കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് രംഗത്ത് . ഗവണ്‍മെന്റുകള്‍ക്കും ലോക്കല്‍ അതോറിറ്റികള്‍ക്കും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ക്കുമാണ് സാംസങ് ഇന്ത്യ സഹായം നല്‍കുക. പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ടിലേക്ക് 15 കോടി രൂപ സംഭാവന ചെയ്യുമെന്ന്കമ്പനി പ്രഖ്യാപിച്ചു.
കൂടാതെ ഇന്ത്യയിലെ സ്റ്റേറ്റ്, യൂണിയന്‍ ഗവണ്‍മെന്റുകള്‍ക്ക് 20 കോടി രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, തമിഴ്നാട് ഗവണ്‍മെന്റുകള്‍ക്ക് കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയാണ് സാംസങ് സംഭാവനയായി നല്‍കുക. എല്ലാത്തിനുമുപരി, ഇന്ത്യയിലെ സാംസങ് ജീവനക്കാര്‍ വ്യക്തിപരമായും പണം സംഭാവന ചെയ്യും. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഈ തുക നല്‍കും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ ആശുപത്രികളിലേക്ക് ആയിരക്കണക്കിന് പ്രതിരോധ മാസ്കുകളും പേഴ്സണല്‍ പ്രിവന്റീവ് എക്വിപ്മെന്റുകളും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha























