വരാനിരിക്കുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യം....അമേരിക്കയും ബ്രിട്ടനും തകർന്നടിയുമ്പോൾ അൽപ്പമെങ്കിലും പിടിച്ചു നില്കുന്നത് ഇന്ത്യയും ചൈനയും....ഐ എം എഫിന്റെ കണക്കു കൂട്ടലുകൾ ഇങ്ങനെ

കൊവിഡ് മഹാമാരിയിൽ വൻകിട രാഷ്ട്രങ്ങളെല്ലാം തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് ചുറ്റും... അമേരിക്ക കൂപ്പുകുത്തി വീണു എന്ന് തന്നെ പറയാം ...അപകടകാരിയായ ഈ വൈറസ് സാമൂഹ്യക്രമത്തെയും സാമ്പത്തികജീവിതത്തെയും ഇത്രമേൽ കീഴ്മേൽ മറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വളരെ ചെറിയ സമയത്തിനുള്ളിൽത്തന്നെ കോവിഡ് – 19ന്റെ സാമൂഹ്യ – സാമ്പത്തിക പ്രത്യാഘാതം മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുന്നതിനേക്കാളൊക്കെ രൂക്ഷമായിരിക്കും എന്ന് വ്യക്തമായിരിക്കുകയാണ്.
കൊവിഡ് വൈറസ് ബാധ ലോകം കീഴടക്കുന്നതിനു മുൻപ് അന്താരാഷ്ട്ര നാണയനിധിയുടെ പ്രവചനം ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു.മാത്രമല്ല ലോകത്തെ ജീവിത നിലവാരം ഉയരുമെന്നും പ്രതീക്ഷ ഉണ്ടായിരുന്നതാണ് . ഐഎംഎഫിന്റെ കണക്കനുസരിച്ച് 160 രാജ്യങ്ങളിലെങ്കിലും ജീവിതനിലവാരം ഇപ്പോഴുള്ളതിനേക്കാളേറെ ഉയരുമെന്നായിരുന്നു കണക്കു കൂട്ടൽ ..
കോവിഡ് എന്ന മഹാമാരി തൂത്തെറിഞ്ഞത് ഇത്തരം പ്രതീക്ഷകളെയാണ്.. ഐഎംഫ് ഇപ്പോൾ പറയുന്നത് മുൻപ് പറഞ്ഞതിന് നേർ വിപരീതമാണ് .ആഗോള സമ്പദ് വ്യവസ്ഥയിൽ 3.3 ശതമാനം വളർച്ച ഉണ്ടാകും എന്ന് പറഞ്ഞിടത്ത് ലോക സമ്പദ് വ്യവസ്ഥ മൂന്നു ശതമാനം ശോഷിക്കും എന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം.
ആരോഗ്യരംഗത്തെ മഹാവ്യാധിയേക്കാൾ വലിയ വ്യാധിയാണ് സാമ്പത്തിക രംഗത്ത് ആളിപ്പിടിക്കുന്നത്. ഉൽപ്പാദനവും വരുമാനവും തൊഴിലവസരങ്ങളും മറ്റും കുറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.
ഭാവിവളർച്ചയെയും ലാഭത്തെയും സംബന്ധിക്കുന്ന പ്രതീക്ഷകൾ ചീട്ടുകൊട്ടാരംപോലെ തകർന്നടിയുന്നതിന് തെളിവുകളാണ് ഓഹരിവിപണികളിൽ കാണുന്ന തകർച്ച... എല്ലാവരും ഓഹരികൾ വിറ്റഴിക്കാൻ നെട്ടോട്ടമോടുകയാണ്. അമേരിക്കയിലെ ഡൗ ജോൺസ് ഓഹരി സൂചിക, പ്രസിഡന്റ് ട്രംപ് അധികാരമേറ്റ 2017 ഏപ്രിലിലെ നിലവാരത്തിലേക്ക് പതിച്ചു. ഇന്ത്യൻ സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും കൂപ്പുകുത്തുകയാണ്. ഒരാഴ്‌ചയ്ക്കുള്ളിൽ നിക്ഷേപകർക്കുണ്ടായ മൂല്യനഷ്ടം പത്ത് ലക്ഷം കോടി രൂപയിലധികം വരും!
ഇതിനു മുൻപ് മഹാമാന്ദ്യം അനുഭവപ്പെട്ടത് 2009 ൽ ആയിരുന്നു ...അന്ന് അതിജീവിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ പെട്ട പാട് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല..അതിനേക്കാൾ ഭീകരമായ അവസ്ഥയാണ് ഇപ്പോൾ നമ്മെ കാത്തിരിക്കുന്നത് ...2009 ൽ മാന്ദ്യത്തിന്റെ നിരക്ക് വെറും 0.1 ശതമാനമായിരുന്നു എന്ന് ഓർക്കണം
അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഈ മൂന്ന് ശതമാനത്തിന്റെ കുറവ് ലോക സമ്പദ് വ്യവസ്ഥയെ എവിടെ കൊണ്ടെത്തിക്കും എന്ന് പറയാനാകില്ല
കോവിഡിന്റെ ദുരിതം ഏറ്റവുമധികം പേറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെയാവും സാമ്പത്തിക മാന്ദ്യത്തിന്റെ രൂക്ഷതയും ഏറ്റവുമധികം അനുഭവിക്കുക. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 5.9 ശതമാനത്തിന്റെ കുറവാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത് ..അതേസമയം ബ്രിട്ടനില്‍ അത് 6.5% ആണ്.
ഇറ്റലിയില്‍ 9.1 ശതമാനവും, സ്‌പെയിനില്‍ 8 ശതമാനവും ഫ്രാന്‍സില്‍ 7.2 ശതമാനവും ജര്‍മ്മനിയില്‍ 7 ശതമാനവും കുറവായിരിക്കും അനുഭവപ്പെടുക. അതായത് ഈ വര്‍ഷവും അടുത്ത വര്‍ഷവും കൂടി ഏകദേശം 9 ട്രില്ല്യണ്‍ ഡോളറിന്റെ ജി ഡി പിയാണ് കുറവ് വരുന്നത്
എന്നാല്‍, ഈ മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈന ഏകദേശം 1.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തും എന്നതും ഐഎംഎഫ് പ്രവചിക്കുന്നു .. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പിന്നീട്, മറ്റ് രാജ്യങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പ് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു
എന്നാല്‍ ഇന്ത്യക്ക് ചെറിയ പ്രതീക്ഷക്ക് വകയുണ്ട് .. വളര്‍ച്ചയുടെ കാര്യത്തില്‍ 1.9 ശതമാനത്തോടെ ഇന്ത്യയായിരിക്കും മുന്നിലെത്തുക എന്നതാണ് ഐ എം എഫിന്റെ പ്രവചനം .
അതേസമയം നിയന്ത്രണങ്ങള്‍ ഇനിയും മൂന്നു മാസം കൂടി തുടരുകയാണെങ്കില്‍ ജിഡിപിയില്‍ 35% കുറവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനം വര്‍ദ്ധിക്കുമെന്നും എക്‌സിചെക്കര്‍ ചാന്‍സലര്‍ ഋഷി സുനക് പ്രവചിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ കമ്മി 273 ബില്ല്യണ്‍ പൗണ്ടായി വര്‍ദ്ധിക്കുകയും ചെയ്യും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ദാരുണമായ സ്ഥിതിയാണിത്. അതിനാല്‍ തന്നെ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കുന്നു ..കൊറോണ ബാധ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും ശക്തമായാല്‍ ലോക സാമ്പത്തിക വ്യവസ്ഥ തകിടുമറിയും...ഈ സാഹചര്യത്തിൽ ആറു രാജ്യങ്ങളുടെ ഏകദേശം 500 ദശലക്ഷം ഡോളര്‍ മൂല്യമുള്ള കടമെഴുതിത്തള്ളാന്‍ ഐഎംഎഫ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























