കൊറോണയ്ക്കൊപ്പം ഹൈപോക്‌സിയ. തമിഴ്‌നാട് വിറയ്ക്കുന്നു. ചികിത്സാ പ്രോട്ടോകോള്‍ മാറ്റുന്നു. കേരളത്തിലും ആശങ്ക.

തമിഴ്നാട്ടില്‍ കൊറോണ ബാധിക്കുന്നവരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പതിലേറെയാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നു. ഇതുവരെ സംസ്ഥാനത്ത് 12 പേരാണ് മരിച്ചത്. അതിനിടെയാണ് തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തുന്ന ഒരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. ശരീരത്തിലെ കോശങ്ങളില്‍ ഓക്‌സിജന്‍ എത്തുന്നത് പെട്ടെന്ന് നിലയ്ക്കുന്ന ഹൈപോക്‌സിയെന്ന അവസ്ഥയാണ് തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ മരണത്തിനിടയാക്കുന്നതെന്ന് കണ്ടെത്തല്‍. ഇതുവരെ മരണപെട്ട 12 പേരില്‍ പകുതി പേര്‍ക്കും ഹൈപോക്‌സിയ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ പോലും കര്‍ശന നിരീക്ഷണത്തിലാക്കി ചികില്‍സ രീതി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്യമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗികള്‍ പോലും പെട്ടെന്നു ഗുരുതരാവസ്ഥയിലാകുന്നതാണ്. മരിച്ച 11 പേരില്‍ 5 പേരുടെ ജീവന്‍ എടുത്തതും ഹൈപോക്‌സിയാണ്. രോഗബാധ ഗുരുതരമാല്ലാതിരുന്ന 45കാരി പൊടുന്നനെ മരണത്തിനു കീഴടങ്ങിയതോടെയാണ് ഹൈപോക്‌സിയ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ചികില്‍സ പ്രോട്ടോകോള്‍ മാറ്റാന്‍ തീരുമാനിച്ചു. ഇതോടെ ഗുരതരാവസ്ഥയിലല്ലാത്ത രോഗികളെ പോലും നിശ്ചിത ഇടവേള വിട്ടു പരിശോധനകള്‍ക്കു വിധേയമാക്കും. അതിനിടെ കൂടുതല്‍ ക്വാറന്റെയിന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ചെന്നൈ നന്ദംപാക്കത്ത് 600 കിടക്കകളുള്ള ക്വാറന്റീന്‍ കേന്ദ്രം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
അതേസമയം, ചെന്നൈ നഗരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടാല്‍ ഇവിടേക്കു ആളുകളെ മാറ്റി പാര്‍പ്പിക്കും. അതിനിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. മാര്‍ച്ച് 31 ശേഷം ആദ്യമായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അന്‍പതില്‍ താഴെ ആകുന്നത്. ഇന്നലെ രോഗം ബാധിച്ച 31 ല്‍ ഇരുപത്തിയൊന്നുപേരും നിസാമുദ്ദീന്‍ മതസമ്മേളനം വഴി രോഗമെത്തിയവരാണ്. ഒരാള്‍ ഇതര സംസ്ഥാനത്തു നിന്ന് വന്നതും മറ്റുള്ളവര്‍ക്കെല്ലാം സമ്പര്‍ക്കം വഴിയുമാണ് രോഗം ലഭിച്ചത്. നിലവില്‍ 1204 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12 മരണവും റിപ്പോര്‍ട്ടു ചെയ്തു. 84 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.വിഴുപുരത്തെ ആശുപത്രിയില്‍ നിന്ന് അബദ്ധത്തില്‍ വിട്ടയച്ചു കാണാതായ ഡല്‍ഹി സ്വദേശിയായ രോഗിയെ ചെന്നൈ ചെങ്കല്‍പേട്ടില്‍ നിന്ന് കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് റോഡരികില്‍ ഉറങ്ങുകയായിരുന്ന ഇയാളെ തടഞ്ഞുവച്ചു പൊലീസിന് കൈമാറിയത്.
അതേസമയം, തമിഴ്‌നാട്ടില്‍ റെഡ് സോണിയുള്ള 17 ജില്ലകളില്‍ 4 ജില്ലകളും കേരളവുമായി അതിര്‍ത്തി പങ്കിടുന്നതാണെന്ന് ആശങ്കയുണര്‍ത്തുന്നതാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകളാണ് റെഡ് സോണിലുള്ളത്. ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. 126പേര്‍. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56 തേനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മുന്നൂറിലേറെ രോഗികളുള്ളത് കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. അതിനാല്‍ അതിര്‍ത്തിയില്‍ ഇതിനോടകം തന്നെ സുരക്ഷയും നീരീക്ഷണവും കേരളവും തമിഴ്‌നാടും ശക്തമാക്കിയിട്ടുണ്ട്. വനത്തിലൂടെയും പറമ്പുകളിലൂടെയുമുള്ള ഊടുവഴികളാണ് പൊലീസിന് തലവേദനയാകുന്നത്. അതിര്‍ത്തിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും നിരീക്ഷണം ശക്തമാക്കിയും കേരള, തമിഴ്‌നാട് പൊലീസ് ജാഗ്രത തുടരുകയാണ്.
https://www.facebook.com/Malayalivartha























