സ്ത്രീകള്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. ഇന്ത്യ സൂപ്പര്‍ പവറാകും. എപിജെയുടെ ആ പ്രവചനം സത്യമാകുകയാണോ?

കൊവിഡ് 19നെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുകയാണ്. തികച്ചും അപ്രതീക്ഷിതമായി കടന്നുവന്ന ഈ മഹാമാരിയില്‍ ഒട്ടുമിക്ക രാജ്യങ്ങളുടെയും സാമ്പത്തിക നിലയിലും മറ്റ് സുപ്രധാന മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചു. ലോകത്തിലെ വന്‍ ശക്തികളായ അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളുമൊക്കെ കോവിഡിനെ പിടിച്ചുകെട്ടാന്‍ പണിപ്പെടുകയാണ്. എന്നാല്‍, ഈ പറഞ്ഞ നിലവിലെ വന്‍ ശക്തികളേക്കാള്‍ പ്രതികൂല സാഹചര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ കോവിഡ് ഇന്ത്യയിലേക്ക് പടര്‍ന്നു പിടിച്ചപ്പോള്‍ എല്ലാവരും ആശങ്കയോടെയാണ് നോക്കിയത്. എന്നാല്‍ വെറും 500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ, 130 കോടിയിലേറ ജനങ്ങളുള്ള ഇന്ത്യ, ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമെന്നോണം രോഗികളുടെ നിലയില്‍ വര്‍ധന ഉണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെയില്‍ പോലും ദുരിതം അനുഭവിക്കുന്ന 10ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകകള്‍ കയറ്റി അയച്ചിരുന്നു. കോവിഡില്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ ലോകാരോഗ്യ സംഘടന പോലും അഭിനന്ദിച്ചു. ഇതിനിടയിലാണ് ഇന്ത്യയെ കുറിച്ചുള്ള ചില പ്രമുഖരുടെ പഴയകാല പ്രവചനങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
അതില്‍ ഒന്നാമത്തെ പ്രവചനം, 2020ല്‍ സാമ്പത്തിക രംഗത്ത് ഇന്ത്യ, ചൈനയെ മറികടക്കും എന്നതാണ്. നിലവിലെ ലോകക്രമത്തില്‍ ആഗോള ശക്തിയെന്ന നിലയില്‍ അമേരിക്കയെ ഒന്നാമതായും ചൈനയെ എമര്‍ജിംഗ് സൂപ്പര്‍ പവര്‍ എന്ന വിശേഷണത്തോടെ രണ്ടാമതായും കണക്കാക്കപ്പെടുന്നു. സൂപ്പര്‍ പവര്‍ എന്ന വിലയിരുത്തപ്പെടുന്നത് ഒരു രാജ്യത്തിന്റെ മിസൈല്‍ ശക്തിയിലും സാമ്പത്തിക ശക്തിയിലും ആണവശക്തിയിലും ജീവിത നിലവാര തോതിലുമൊക്കെയാണ്. ആണവശക്തിയില്‍ ഇന്ത്യ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയെപ്പോലെത്തന്നെ ചൈനയിലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരവധിപേരുണ്ടായിരുന്നു. അവിടുത്തെ ജീവിത നിലവാരവും മറ്റ് സമ്പന്നരാജ്യങ്ങളേക്കാള്‍ പിറകിലായിരുന്നു. എന്നിട്ടും അവര്‍ മുന്നിലായി. മറ്റ് വികസിത രാജ്യങ്ങളുമായി ഇന്ത്യയെ വിലയിരുത്തുമ്പോള്‍ രാജ്യം ശരാശരിയേക്കാള്‍ താഴെയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെ വളരെയധികം ആളുകള്‍ കഴിയുന്നുണ്ട്. ഇവയൊക്കെ ഇന്ത്യ എങ്ങനെ മറികടക്കുമെന്ന് പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
അതേസമയം, മറ്റൊന്ന് 2020ല്‍ ഇന്ത്യ സൂപ്പര്‍ പവര്‍ ആകുമെന്ന മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന് വിശേഷണവുമുള്ള എ.പി.ജെ അബ്ദുള്‍ കലാമിന്റെ പ്രവചനമാണ്. 1998ല്‍ അബ്ദുള്‍കലാമും ഡോ. വൈ.എസ് രാജനും ചേര്‍ന്നെഴുതിയ 'ഇന്ത്യ എ വിഷന്‍ ഫോര്‍ എ ന്യൂ മില്ലെനിയം' എന്ന പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ഇന്ത്യ സമ്പന്ന രാജ്യങ്ങളില്‍ ഇടംപിടിക്കും അതായിരുന്നു പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നും അന്ന് കലാം പറഞ്ഞിരുന്നു.
2020ല്‍ പല മേഖലകളിലും കാര്യമായ വികസനം കൊണ്ടുവരാനുള്ള പദ്ധതികള്‍ കലാം വിഭാവനം ചെയ്തിരുന്നു. അവയില്‍ കൃഷി, ഭക്ഷ്യോത്പന്നങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, വിദ്യുച്ഛക്തി, വിദ്യാഭ്യാസം, ആരോഗ്യം, ഐടി, കമ്യൂണിക്കേഷന്‍, ഡിഫന്‍സ്, വിശ്വാസം എന്നിങ്ങനെ പല മേഖലകളും ഉള്‍പ്പെട്ടിരുന്നു. ദാരിദ്ര്യം കുറച്ചു കൊണ്ടുവരാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതിന് മാദ്ധ്യമങ്ങളുടെയും, സമൂഹത്തിന്റെയും, സാമൂഹിക മാദ്ധ്യമങ്ങളുടെയും ഒക്കെ സഹായം പ്രതീക്ഷിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി, വിപണിമൂല്യം കൂട്ടി, ഇന്ത്യന്‍ കറന്‍സിയുടെ നിരക്കുയര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇനി ഇതിനൊക്കെ വഴിയൊരുക്കുന്ന പശ്ചാത്തലം സംജാതമാകുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അതേസമയം, കോവിഡ് വ്യാപനത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ന് വിരല്‍ ചൂണ്ടുന്നത് ചൈനയ്ക്കു നേരെയാണ്. കോവിഡ് എങ്ങനെ വ്യാപിച്ചു എന്ന സത്യം ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാലാണത്. യമയോചിതമായി ചൈന മുന്നറിയിപ്പു നല്‍കാതരുന്നതിനാല്‍ തന്നെ ബഹുഭൂരിപക്ഷം രാജ്യങ്ങളും രോഗഭീതിയിലായി. ലോകത്തെ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി അത് ബാധിച്ചു. ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് വിലക്കുന്നു. ആപ്പിള്‍, സാംസഗ് പോലുള്ള ചെക് കമ്പനികള്‍ ചൈനയില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രമുഖ സ്മാട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ സാംസഗ് ഇന്ത്യയിലെ നോയിഡയില്‍ തങ്ങളുടെ പ്രവര്‍ത്തനാമാരംഭിച്ചു. ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു. വ്യവസായ പ്രമുഖരടക്കം ഇന്ത്യയില്‍ ബിസിനസ് മേഖലയിലേക്ക കടക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ അവസരങ്ങളുടെ കാലമാണ്.
അതിനിടെ, കോവിഡ് ബാധ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന, പ്രതിസന്ധി മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി കഴിഞ്ഞു. വിവിധ മന്ത്രാലയങ്ങള്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാവശ്യമായ പദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രയുടെ ഓഫീസ് ആവശ്യപ്പെട്ടു. കൂടാതെ, ലോക്ക് ഡൗണ്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ പത്ത് പ്രധാന തീരുമാനങ്ങളും, പത്ത് മുന്‍ഗണനാ മേഖലകളുടെയും ഒരു പട്ടികയും തയ്യാറാക്കാനും അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു കഴിഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ആക്കം കൂട്ടാനും, മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള അവസരമായി കോവിഡ് പ്രതിസന്ധിയെ കാണണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും അവസരത്തിനൊത്ത് ഉയരുകയാണെങ്കില്‍ ഇന്ത്യക്ക് മുന്നിലുള്ളത് നല്ല നാളെകള്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha























