ബീഫ് നിരോധനത്തെ എതിര്‍ത്ത് ഗോവ മുഖ്യമന്ത്രി

ബീഫ് നിരോധനം നടപ്പാക്കാന്‍ കഴിയില്ലെന്ന് ഗോവ മുഖ്യമന്ത്രി. ഗോവയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ഭക്ഷണത്തിലെ പ്രധാന വിഭവമായതിനാല്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ പറഞ്ഞു. വളരെ വര്‍ഷങ്ങള്‍ കൊണ്ടാണ് സംസ്ഥാനത്തെ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതെന്നൂം പര്‍സേകര്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ദേശവ്യാപകമായി ബീഫ് നിരോധനം കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പര്‍സേകര്‍ നിലപാട് വ്യക്തമാക്കുന്നത്. പശുക്കളെ കശാപ്പു ചെയ്യുന്നതില്‍ ഹിന്ദുക്കള്‍ക്കുള്ള വൈകാരികത താന്‍ മനസ്സിലാക്കുന്നുണ്ടെന്നും മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ പര്‍സേകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















