മൂന്ന് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ന് എത്തും

കോവിഡിനെ മറികടക്കാനും പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും മൂന്ന് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എത്തും.
ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 12,000 കടന്നപ്പോള്‍ മരണം 400 പിന്നിട്ടു. 170 ജില്ലകള്‍ ഹോട്ട്സ്പോട്ടായി കണ്ടെത്തി വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ്കേസുകള്‍ 12,281 ആയി രാജ്യത്ത് ഉയര്‍ന്നപ്പോള്‍ രോഗം വന്ന് മരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 424 ആയി.
ഇന്നലെ മാത്രം രാജ്യത്ത് 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ ആറ് ദിവസങ്ങളില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തതും ബുധനാഴ്ചയാണ്. രോഗികളുടെ എണ്ണത്തില്‍ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്നലെ 17 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ 232 ആണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഒമ്പത് കോവിഡ് 19 കേസുകളൂം ഡല്‍ഹിയില്‍ രണ്ടു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അഞ്ചു വീതം മരണവും തമിഴ്നാട്, യുപി എന്നിവിടങ്ങളില്‍ രണ്ടു വീതവും കര്‍ണാടകയിലും രാജസ്ഥാനിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒറ്റദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യത്തില്‍, കോവിഡ് മരണം ഇതുവരെ ഉണ്ടായിട്ടില്ലാത്ത മദ്ധ്യപ്രദേശ് മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലെത്തി. 197 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മദ്ധ്യപ്രദേശില്‍ കേസുകളുടെ എണ്ണം 938 ആയി. ഒമ്പത് പുതിയ മരണങ്ങള്‍ കൂടി വന്നതോടെ മഹാരാഷ്ട്രയില്‍ മൊത്തം 187 ആയി മരണം. 2916 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ടിരിക്കന്നത്. മുംബൈയില്‍ രണ്ടു മരണവും 140 പുതിയ കേസുകളും ഉണ്ടായി. മുംബൈയില്‍ ഇതുവരെ രോഗബാധിതര്‍ 1896 ആണ്.
റാപ്പിഡ് ടെസ്റ്റ് അടിയന്തിരമായി കൂട്ടണമെന്ന് ഇന്ത്യന്‍ ആരോഗ്യരംഗം ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം 15 ലക്ഷം കിറ്റുകളാണ് ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇന്ന് മൂന്ന് ലക്ഷം കിറ്റുകള്‍ ഇന്ത്യയില്‍ എത്തും. ബുധനാഴ്ച ഗാംഗ്സുവിലെ അധികൃതര്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി. അടുത്ത രണ്ടാഴ്ച 2-3 ദശലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ എത്തും.
ഇന്ത്യയ്ക്ക് നല്‍കേണ്ടിയിരുന്ന കിറ്റുകള്‍ ജര്‍മ്മനി, കൊറിയ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്ക് ചൈനീസ് സ്ഥാപനങ്ങള്‍ അയച്ചിരുന്നു. കിറ്റുകള്‍ ഗുണപരിശോധനയ്ക്ക് ശേഷമാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. ഇക്കാര്യം ചൈനീസ് കസ്റ്റംസും ശ്രദ്ധിക്കുന്നുണ്ട്. രോഗം അതിദ്രുതം പടരുകയും എണ്ണം ഇരട്ടിയാകുകയും ചെയ്തിട്ടുള്ള ഹോട്ട്സ്പോട്ട് ഏരിയകളിലാകും ഈ കിറ്റുകള്‍ ആദ്യം ഉപയോഗിക്കുക.
https://www.facebook.com/Malayalivartha





















