നോട്ടിലൂടെ കൊറോണ വൈറസ് പടര്‍ന്നു;ഉമിനീര്‍ തൊട്ട് നോട്ട് എണ്ണരുതെന്ന് അഭ്യര്‍ത്ഥന; കര്‍ശന നിര്‍ദേശങ്ങളുമായി ആന്ധ്ര ഡിജിപി

ഇന്ത്യയില്‍ കൊറോണഭീതി പടരുന്നതിന് ഒരു കാരണം കൂടി വന്നിരിക്കുകയാണ്. നോട്ടുകള്‍ തുപ്പല്‍ തൊട്ട് എണ്ണുന്നത് വലിയ അപകടം സൃഷ്ടിച്ചിരിക്കുകയാണ്. നോട്ടുകള്‍ കൈമാറുമ്പോഴും സ്വീകരിക്കുമ്പോഴും കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നൈണ് വ്യാപാരികള്‍ക്കടക്കം നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ആന്ധ്രയില്‍ നിന്നാണ് ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടി വേണം എന്ന ആവശ്യം ഉയര്‍ന്നത്. ഇതുസംബന്ധിച്ച് ആന്ധ്ര ഡിജിപി പുറവിട്ട മുന്നറിയിപ്പില്‍ കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് ചെറുകിട പണിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശമുള്ളത്.
ഈ രീതിയില്‍ ആന്ധ്ര പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗൂണ്ടൂരില്‍ വ്യാപാരിക്ക് കോവിഡ് രോഗം പകര്‍ന്നതായി കണ്ടത്തിയിട്ടുണ്ട്. ഈ വ്യാപാരി ജില്ലവിട്ട് എവിടേയും യാത്ര ചെയ്തിട്ടില്ല. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ വന്ന ആരുമായും ബന്ധമില്ല. പ്രൈമറി, സെക്കന്‍ഡറി കോണ്‍റ്റാക്റ്റുകളില്‍ പെട്ട വ്യക്തികളുമായും ഇയാള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍, വ്യാപാരത്തിന്റെ ഭാഗമായി നിരവധി വ്യക്തികളില്‍ നിന്ന് പണം വാങ്ങുകയും നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, രോഗം ലഭിച്ചത് നോട്ടുകളില്‍ നിന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പലര്‍ക്കും ഉമനീര്‍ തൊട്ട് നോട്ടുകള്‍ എണ്ണുന്ന സ്വഭാവമുണ്ട്. ഇതു പരമാവധി ഒഴിവാക്കണം. ഗ്രാമീണ മേഖലകളില്‍ പൊതുവേ ഡിജിറ്റല്‍ പണമിടപാട് കുറവാണ്. മിക്കവരും പണമാണ് കൈമാറുക. അതിനാല്‍, നോട്ടുകള്‍ കൈമാറുമ്പോഴും സ്വീകരിക്കുമ്പോഴും കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു വ്യാപാരികള്‍ക്കടക്കം നല്‍കിയ മുന്നറിയിപ്പില്‍ ആന്ധ്ര ഡിജിപി വ്യക്തമാക്കി. ചെറുകിട പണിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കേബിള്‍ ടിവി ജീവനക്കാര്‍, കുടിവെള്ള വിതരണക്കാര്‍, പാല്‍ വിതരണക്കാര്‍, പച്ചക്കറി കച്ചവടക്കാര്‍ അടക്കമുള്ളവരോടും നോട്ട് കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, രോഗവുമായി ചികിത്സയില്‍ ഉള്ളവര്‍, അവര്‍ക്കൊപ്പമുള്ളവര്‍ എന്നിവര്‍ ലാബിലും ആശുപത്രികളിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിലും ശ്രദ്ധ വേണമെന്നും ഡിജിപി വ്യക്തമാക്കുന്നു.
സാധാരണ ഗതിയില്‍ വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. രോഗിയുടെ സമീപമുള്ള വസ്തുക്കളില്‍ വീഴുന്ന സ്രവങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം. രോഗിയുടെ സമീപമുള്ള വസ്തുക്കളില്‍ സ്പര്‍ശിച്ചതിന് ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴും വൈറസ് ശരീരത്തില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ നേരിട്ടു ശ്വസിച്ചാലും രോഗം വരാം. രോഗം ബാധിച്ച ആളുടെ അടുത്ത് നില്‍ക്കുന്നതും ചിലപ്പോള്‍ സാധ്യത കൂട്ടാം. രോഗിയില്‍ ഒരു മീറ്ററെങ്കിലും (3 അടി) അകലെ നില്‍ക്കണം. പബ്ലിക് വാഷ്റൂമുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. വാഷ്റൂമുകള്‍ ഉപയോഗിച്ച ശേഷം കൈകള്‍ നന്നായി കഴുകണം. അതുപോലെ തന്നെ നമ്മുടെ മൊബൈല്‍ ഫോണിന്റെ പ്രതലം സാനിറ്റൈസ് ചെയ്യാന്‍ ശ്രദ്ധിക്കണം. യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇങ്ങനെയുള്ള മുന്‍കരുതലുകള്‍ക്കിടയിലാണ് വീണ്ടും നോട്ട് ഉമിനീരു തൊട്ട് എണ്ണരുത് എന്നുള്ള കാര്യംകൂട് ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്.
സാധാരണഗതിയില്‍ ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. കോവിഡ് 19 പകരുന്ന രീതി എങ്ങനെ എന്നതിനെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. ലോകാരോഗ്യ സംഘടന തന്നെ ഇതിനെ കുറിച്ച് മുന്‍പ് വിവരിച്ചിട്ടുണ്ട്. അവ എങ്ങനെയാണെന്ന് നോക്കാം.
https://www.facebook.com/Malayalivartha





















