പിസ കൊടുത്ത പണി... ഡെലിവറി ബോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു... പിസ വിതരണം ചെയ്ത വീടുകളിലെ താമസക്കാര്‍ നിരീക്ഷണത്തില്‍

വീടിന് പുറത്തിറങ്ങിയാല്‍ കൊറോണ വന്നാലോ എന്ന് പേടിക്കുന്നവരാണ് അധികവും. മാത്രവുമല്ല ലോക്ഡൗണിനോട് സഹകരിച്ച് ഓണ്‍ലൈന്‍ സേനനങ്ങളും ഹോം ഡെലിവെറിയും കൊണ്ട് തൃപ്തിയടയുന്നവരാണ് അധികവും. പക്ഷെ എന്നിട്ടും രക്ഷയില്ല. വീട്ടിലിരുന്നാലും തേടിവരികയാണ് ആ വില്ലന്‍ കൊറോണ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞത് ഇവിടെ അക്ഷരാര്‍ഥത്തില്‍ ശരിയായിരിക്കുകയാണ്. ദില്ലിയില്‍ പിസ ഡെലിവറി ബോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാള്‍ പിസ വിതരണം ചെയ്ത വീടുകളിലെ താമസക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ആഗ്രയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച 65 കാരന്‍ മരിച്ചു. ഇതോടെ, ആഗ്രയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. യുപിയില്‍ ആകെ മരണസംഖ്യ ഏഴായി. വൃക്ക തകരാറുള്ള പിസ ഡെലിവറി ബോയ് ഡയാലിസിസ് നടത്താനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് അവസാനം വരെ മാത്രമെ ഇയാള്‍ പിസ ഡെലിവറി നടത്തിയിട്ടുള്ളൂ. ആശുപത്രിയില്‍ നിന്ന് കൊവിഡ് ബാധിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. മുന്‍കരുതലിന്റെ ഭാഗമായാണ് ഇയാള്‍ പിസ വിതരണം ചെയ്ത 72 വീടുകളില്‍ ഉള്ളവരെ വീടുകള്‍ നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1488 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്.
https://www.facebook.com/Malayalivartha























