രണ്ടുമാസത്തോളം കടലില്‍ അകപ്പെട്ടു; ഭക്ഷണമില്ലാതെ പട്ടിണികിടന്ന് മരിച്ചത് 24 പേര്‍; വിശപ്പ് സഹിക്കാനാകാതെ പലര്‍ക്കും സ്വഭാവ വൈകൃതം കാട്ടിത്തുടങ്ങിയിരുന്നുവെന്നും വെളിപ്പെടുത്തല്‍;

മലേഷ്യയിലെത്താന്‍ കഴിയാതെ ആഴ്ചകളോളം കടലില്‍ കുടുങ്ങിയ 396 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് തീര സംരക്ഷണ സേന അറിയിച്ചു. രണ്ടുമാസത്തോളം അവര്‍ കടലിലായിരുന്നുവെന്നും ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്നുവെന്നും ''തീരസംരക്ഷണസേനയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച രാത്രി തെക്ക് കിഴക്കന്‍ തീരത്ത് പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഏകദേശം 54 ദിവസത്തോളമാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്. ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യയിലേക്ക് പോകുകയായിരുന്നുവെന്നും എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മലേഷ്യ തീരദേശ പട്രോളിംഗ് ശക്തമാക്കിയപ്പോള്‍ കരയ്‌ക്കെത്താന്‍ കഴിയാതെ ഇവര്‍ കടലില്‍ അകപ്പെടുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മ്യാന്മാറില്‍ നിന്നും മലേഷ്യയിലേക്കുള്ള യാത്രയിലേക്കായിരുന്നു കപ്പല്‍, അതിനിടയിലാണ് മലേഷ്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകുന്നത്, പിന്നീട് ബംഗ്ലാദേശ് തീരത്ത് കപ്പല്‍ നങ്കൂരമിടുകയായിരുന്നു. 400ല്‍ അധികം ആളുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 24 പേരാണ് വിഷന്നുമരിച്ചിരിക്കുന്നത്. 396 പേരെ രക്ഷപെടുത്തിയതായി ബംഗ്ലാദേശ് തീരസംരക്ഷണ സേനഅറിയിച്ചത്. കുടുതലും സ്ത്രീകളും കുട്ടികളുമാണെന്നുള്ളതാണ് വേദനാജനകമായ കാര്യം. കപ്പല്‍ തീരത്തോടടുപ്പിച്ചപ്പോള്‍ അധികൃതര്‍ ഞെട്ടുകയായിരുന്നു. എഴുനേറ്റുനില്‍കാന്‍ പോലും ശേഷിയില്ലാതെ തളര്‍ന്നു കിടക്കുകയായിരുന്നു സ്ത്രീകളും കുട്ടികളുമെല്ലാം, പിന്നീട് നടന്ന പ്രാധമികമായ ചര്‍ച്ചകള്‍ക്കൊടുവില്‍. ഇവരെ മ്യാന്മാറിലേക്ക് തിരിച്ചയക്കാന്‍ തന്നെയാണ് തീരുമാനമായിരിക്കുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥി വെളിപ്പെടുത്തല്‍ ഹൃദയഭേദകമായിരുന്നു. വിശപ്പ് സഹിക്കാനാകാതെ പലര്‍ക്കും സ്വഭാവ വൈകൃതം ഉണ്ടായി, തമ്മില്‍ തമ്മില്‍ ദേഹോപദ്രവം ചെയ്യുന്നതരത്തില്‍ കാര്യങ്ങളെത്തി. ഒരു കപ്പലാണ് ഇപ്പോള്‍ തീരത്തെത്തിച്ചയ് ഇത്തരത്തില്‍ പല കപ്പലുകള്‍ പല ഇടത്തായി അകപ്പെട്ടിട്ടുണ്ട് എന്നാണ് വ്യക്തമാക്കപ്പെടുന്നത്. എന്തായാലും മനുഷ്യാവകാശ സംഘടനകള്‍ അവരെ കണ്ടെത്താന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha























