ഗോവയ്ക്ക് അഭിമാനിക്കാം; സംസ്ഥാനത്ത് രോഗം ഭേദമാകാനുള്ളത് ഒരാള്‍ക്ക് മാത്രം; ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകള്‍ ഇല്ല

ഗോവയില്‍ ഇനി കൊവിഡ് ഭേദമാകുന്നത് ഒരാള്‍ക്ക് മാത്രം. ഇന്നലെ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് കൊവിഡ് ഇത് വരെ സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ക്കും രോഗം ഭേദമായി. നിലവില്‍ ഇനി ഒരാള്‍ക്ക് മാത്രമാണ് രോഗം ഭേദമാകാനുള്ളത്. ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.ഗോവയില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ മൂന്നിനാണ് അവസാനത്തെ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വരെ ആര്‍ക്ക് പേര്‍ക്ക് രോഗം ഭേദമായി. ആറ് പേരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയവരെല്ലാം നിരീക്ഷണത്തില്‍ തുടരുകയാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആളേയും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ.എസ്.ഐ ആശുപത്രിലെ ഡോ. എഡ്വിനും സംഘത്തിനും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാമെന്നും അടുത്ത ആഴ്ച ഒരു കൊവിഡ് 19 കേസുകള്‍ പോലും സംസ്ഥാനത്തുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് ഗോവ ജില്ലകളെല്ലാം നിലവില്‍ ഗ്രീന്‍ സോണിലാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കില്‍ നോര്‍ത്ത് ഗോവ സ്‌റ്റേറ്റുകള്‍ കൂടി ഏപ്രില്‍ 17 മുതല്‍ ഗ്രീന്‍ സോണിലേക്ക് മാറും. അതേസമയം മഹാരാഷ്ട്രയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം സംസ്ഥാന അതീവ ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























