പുതിയ രണ്ട് ഭീകര ഗ്രൂപ്പുകള്‍, പിന്നില്‍ പാകിസ്താന്‍; ലക്ഷ്യം കശ്മീരിലെ ഭീകരാക്രമണം

ജമ്മു കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ക്കെതിരെ വന്‍തോതിലുള്ള ഭീകരാക്രമണത്തിന് പാകിസ്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കറെ തോയ്ബയുടെ സഹായത്തോടെ ഭീകരാക്രമണത്തിന് രണ്ട് പുതിയ സംഘടനകളെക്കൂടി പാക് ചാര സംഘടനയായ ഐഎസ്‌ഐ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്), തെഹ്‌രികി മിലാതി ഇസ്ലാമി (ടി.എം.ഐ) എന്നിവയാണ് പുതിയ ഭീകരവാദ ഗ്രൂപ്പുകള്‍.
ഇതില്‍ ടി.എം.ഐയുടെ കമാന്‍ഡര്‍ നയീം ഫിര്‍ദോസ് സംഘടനയിലെ എല്ലാ ഭീകരരും ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തിയിട്ടുണ്ട്. പുതിയ രണ്ട് സംഘടനകളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടിയാണ് വിവരങ്ങള്‍ പരസ്പരം കൈമാറുന്നതെന്നാണ് ഏജന്‍സികള്‍ പറയുന്നത്. ലഷ്‌കറെ തോയ്ബയുടെ തന്നെ മറ്റൊരു വിഭാഗമാണ് ടി.ആര്‍.എഫ് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. എന്നാല്‍ ടി.എം.ഐ എന്ന ഗ്രൂപ്പിനെ പറ്റി വ്യക്തമായ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ ഇല്ല.
കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്‌ക്കെതിരെ ജിഹാദിനിറങ്ങണമെന്നും അങ്ങനെ ചെയ്യാത്തവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടചുത്തുന്ന ശബ്ദ സന്ദേശം സുരക്ഷാ സേനക്ക് ലഭിച്ചിട്ടുണ്ട്. ടി.ആര്‍.എഫ് കമാന്‍ഡറായ അബു അനസിന്റേതാണെന്നാണ് വിവരം.
സുരക്ഷാ സേനകള്‍ നടപടികള്‍ കര്‍ക്കശമാക്കുന്നത് നിലവിലെ ഭീകര ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. അതിനാല്‍ പ്രദേശവാസികളായ യുവാക്കളെ റിക്രൂട്ട് ചെയ്ത് അവരേക്കൊണ്ട് ആക്രമണം നടത്തുന്നതിന് വേണ്ടിയാണ് ഐഎസ്‌ഐ പുതിയ ഭീകര സംഘങ്ങളെ തയ്യാറാക്കിയതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. പ്രാദേശിക ഭീകര വിഭാഗങ്ങള്‍ ആക്രമണം നടത്തിയാല്‍ അതില്‍ പാകിസ്താനെ നേരിട്ട് കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നതാണ് ഈ രീതി അവലംബിക്കാന്‍ കാരണം.
https://www.facebook.com/Malayalivartha























