ഞങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ല, ഇത് പെറുക്കിയെടുക്കുന്നതാണ് ഭേദം! ലോക്ക്ഡൗണില്‍ വിശപ്പടക്കാന്‍ ശ്മശാനപറമ്പിൽ നിന്നും വാഴപ്പഴം പെറുക്കിയെടുത്ത് അതിഥി തൊഴിലാളികള്‍

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണം കൃത്യമായി കിട്ടാതായതോടെ ഡല്‍ഹിയിലെ ശ്മശാനപ്പറമ്ബില്‍ നിന്നും വാഴപ്പഴം ശേഖരിക്കുന്ന അതിഥിതൊഴിലാളികളുടെ ദയനീയ ചിത്രം പുറത്ത്.
തലസ്ഥാനത്തെ പ്രധാന ശ്മശാന സ്ഥലങ്ങളിലൊന്നായ നിഗംബോഡ് ഘട്ടിനടുത്താണ് മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ വാഴപ്പഴം ശേഖരിക്കാന്‍ അതിഥിതൊഴിലാളികള്‍ എത്തിയത്. യു.പി. ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണിവര്‍.
'' ഞങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ല, ഇത് പെറുക്കിയെടുക്കുന്നതാണ് ഭേദം,.'' തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. ലോക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ നിരവധി അതിഥിതൊഴിലാളികളാണ് ഭക്ഷണവും താമസ സ്ഥവും ഇല്ലാതെ ബുദ്ധിമുട്ടുന്നത്.
സംഭവം വാര്‍ത്തയായതോടെ ദല്‍ഹിസര്‍ക്കാര്‍ ഇവരെ തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























