ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക വാര്‍ഡ്; സത്യാവസ്ഥ ഇതാ മതേതര ഇന്ത്യ ഇങ്ങനെയൊക്കെയാണ്

കോവിഡ് ചികിത്സ വര്‍ഗീയവല്‍ക്കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് ചികിത്സകരെ ഹിന്ദു, മുസ്ലിം എന്നിങ്ങനെ തിരിച്ച് പ്രത്യേകം വാര്‍ഡുകളിലാണ് പ്രവേശിപ്പിക്കുന്നത്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് മതാടിസ്ഥാനത്തില്‍ പ്രത്യേകം വാര്‍ഡ് ഒരുക്കിയത്.
ഈ വാർത്ത ഇന്നലെ മുതൽ വിവിത മാധ്യമങ്ങളിൽ നാം കണ്ടതാണ് എന്നാൽ ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ മതം തിരിച്ച് കൊറോണ പരിചരണ വാര്‍ഡൊരുക്കി എന്നത് വ്യാജവാര്‍ത്തയാണ് ഇത് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോറന്റൈനില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം വാര്‍ഡുകള്‍ ഒരുക്കി എന്നായിരുന്നു ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. മലയാളത്തിലെ ചില മാധ്യമങ്ങളും സമാന ന്യൂസ് നൽകിയിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് വ്യക്തമാക്കി ഗുജറാത്ത് ആരോഗ്യ വകുപ്പ് രംഗത്തെത്തി.അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ മതം തിരിച്ച് കൊവിഡ് വാര്‍ഡുകള്‍ ഒരുക്കി എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. രോഗാവസ്ഥയുടേയും വയസ്സിന്റെയും അടിസ്ഥാനത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് രോഗികളെ വിവിധ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിലുള്ള 186 പേരില്‍ 150 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40 പേര്‍ മുസ്ലിങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗുണവന്ദ് എച്ച് റാത്തോഡ് പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംവേണ്ടി പ്രത്യേകം വാര്‍ഡ് തയ്യാറാക്കാറുണ്ട്. മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം വാര്‍ഡ് തയ്യാറാക്കുകയായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. എന്ന രീതിയിലാണ് വാർത്ത പരന്നത്. ഈ തീരുമാനത്തെക്കുറിച്ച് അറിവില്ലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തില്‍ ഒരു ഉത്തരവ് പോയിട്ടില്ലെന്നും അഹമ്മദാബാദ് കലക്ടര്‍ കെ കെ നിരള പറഞ്ഞു.
അതിനാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ ജനകവും വാസ്തവ വിരുദ്ധവുമാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലും രംഗത്തെത്തിയിരുന്നു. അവാസ്തവപരമായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുന്നതായി ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അത് മാത്രമല്ല അഹ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മതം തിരിച്ച് വാര്‍ഡ് സജ്ജീകരിക്കുകയും ചികില്‍സ നല്‍കുകയും ചെയ്യുന്നതിനെതിരേ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ രംഗത്ത്. മതംതിരിച്ച് ചികില്‍സയ്ക്ക് ഉത്തവരിട്ടതില്‍ ഗുജറാത്ത് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് പ്രോഗ്രസീവ് മെഡിക്കോസ് ആന്റ് സയന്റിസ്റ്റ് ഫോറം (പിഎംഎസ്എഫ്) മുഖ്യമന്ത്രി വിജയ് രുപാനിയോട് ആവശ്യപ്പെട്ടു. മാത്രമല്ല, അതിന് ഉത്തരവാദിയായ ഉപമുഖ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ശക്തമായ നടപടി എടുക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് താക്കീത് നല്‍കാനാവുകയുള്ളുവെന്നും പിഎംഎസ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് കൊവിഡ് 19 വ്യാപനത്തെ വര്‍ഗീയവല്‍ക്കരിച്ച സംഭവത്തിനു ശേഷം അഹ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മതം തിരിച്ച് ചികില്‍സയെന്ന ഇന്ത്യന്‍ പത്രങ്ങളിലെ തലക്കെട്ടുകള്‍ ഞെട്ടലോടെയാണ് പലരും വായിച്ചത്. അഹ് മദാബാദ് സിവില്‍ ആശുപത്രിയിലെ ഡോ. ഗുന്‍വന്ദ് എച്ച് റാത്തോഡ് പറഞ്ഞത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് രോഗികളെ വേര്‍തിരിച്ചതെന്നാണ്. ഇത് ആരോഗ്യമേഖലയില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്ന് പിഎംഎസ്എഫ് ദേശീയ പ്രസിഡന്റ് ഡോ. ഹര്‍ജിത് സിങ് ഭാട്ടിയ പറഞ്ഞു. ലോകം മുഴുവന്‍ ഒരു മഹാമാരിക്കെതിരേ പോരാടുമ്പോള്‍ ഇവിടെ ഇന്ത്യയില്‍ രോഗികളെ മതമനുസരിച്ച് വേര്‍തിരിക്കുന്നിടത്തോളം അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
https://www.facebook.com/Malayalivartha























