മലയാളി കുടുംബത്തിന് തുണയായി രാഹുൽ ഗാന്ധി

ലോക്ക്ഡൗണ്‍ കാരണം മഹാരാഷ്ട്രയിലെ പൂനെയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി രാഹുൽ ഗാന്ധി. പൂനെയിലെ ദീനാനന്ദ് മന്ഗേഷ്ഖര് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ സുല്‍ത്താന്‍ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യന്‍ മാത്യുവിനും കുടുംബത്തിനുമാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായത്.
കാന്‍സര്‍ ചികിത്സയുടെ ഭാഗമായി രണ്ട് മാസം മുന്‍പാണ് സെബാസ്റ്റ്യന്‍ മാത്യുവും ഭാര്യയും മകനും പുനെയില്‍ എത്തിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായില്ല. തുടര്‍ന്നാണ് പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടത്. മഹാരാഷ്ട്ര ഡിജിപിയുടെ അന്തര്‍സംസ്ഥാന പാസ് നല്‍കിയാണ് ആംബുലന്‍സില്‍ ഇവരെ നാട്ടില്‍ എത്തിച്ചേർത്തത്.
https://www.facebook.com/Malayalivartha























