ഭിന്നശേഷിക്കാരന്‍ അറുപതിുകാരിയെ വെടുവച്ചുകൊന്നു; വീഡിയോയില്‍ പകര്‍ത്തി നാട്ടുകാര്‍

ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരന്‍ അറുപതിുകാരിയെ വെടുവച്ചുകൊല്ലുന്നത് വീഡിയോയില്‍ പകര്‍ത്തി നാട്ടുകാര്‍. കാസ്ഗംഞ്ച് ജില്ലയിലെ ഹോല്‍ദെല്‍പൂരിലാണ് സംഭവം നടന്നത്. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
62കാരിയായ ജാംവതിയാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തിരുന്ന ജാംവതിയുടെ അരികിലെത്തിയ മോനു എന്നയാളാണ് നിറയൊഴിച്ചത്. നിലത്തുവീണ ജാംവതിയെ മോനു വീണ്ടും വെടിവയ്ക്കുന്നതും നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍കാണാം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് സ്ത്രീ മരിച്ചു.
ഭര്‍ത്താവ് മരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ജാംവതിയുടെ വീട് പിടിച്ചെടുക്കാന്‍ മോനു ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha























