റീഫണ്ട് ഇനത്തില്‍ റെയില്‍വേ നല്‍കുന്നത് 1490 കോടി , റദ്ദാക്കുന്നത് 94 ലക്ഷം ട്രെയിന്‍ ടിക്കറ്റ്

ലോക്ഡൗണ്‍ നീട്ടിയതോടെ സര്‍വീസുകള്‍ നിര്‍ത്തിവച്ച മാര്‍ച്ച് 22 മുതല്‍ മേയ് 3 വരെ ബുക്ക് ചെയ്ത 94 ലക്ഷം ടിക്കറ്റുകള്‍ റെയില്‍വേ റദ്ദാക്കുന്നു.
റീഫണ്ട് ഇനത്തില്‍ റെയില്‍വേ നല്‍കുന്നത് 1490 കോടി രൂപ.
ഇക്കാലയളവില്‍ ഏകദേശം 12,500 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്; ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ 6500 കോടിയും ചരക്കുകൂലിയില്‍ 6000 കോടിയും.
മേയ് മൂന്നിനു ശേഷമുള്ള ടിക്കറ്റ് ഇപ്പോള്‍ റദ്ദാക്കിയാലും മുഴുവന്‍ തുക റീഫണ്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 22 മുതല്‍ ഈ മാസം 14 വരെ റദ്ദാക്കിയത് 55 ലക്ഷം ടിക്കറ്റുകളാണ്. 830 കോടി രൂപ റീഫണ്ട് ചെയ്തു. മേയ് 3 വരെയുള്ള 39 ലക്ഷം ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ 660 കോടി രൂപയോളം തിരിച്ചുനല്‍കും.
ടിക്കറ്റ് ചാര്‍ജായി പ്രതിദിനം ഏകദേശം 140 കോടിയും ചരക്കുകൂലിയായി 350 - 400 കോടിയും റെയില്‍വേക്കു വരുമാനമുണ്ടായിരുന്നു. പരിമിതമായ തോതില്‍ നടക്കുന്ന ചരക്കുനീക്കത്തിലൂടെ ഇപ്പോള്‍ 138 കോടി രൂപയോളമാണു പ്രതിദിന വരുമാനം.
https://www.facebook.com/Malayalivartha























