വിവിധ രാജ്യങ്ങളിലായി 3336 ഇന്ത്യക്കാര്‍ക്ക് കോവിഡ്

ഇന്ത്യയില്‍ 1515 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടപ്പോള്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 12,759 ആയി. ഇതില്‍ 420 പേര്‍ മരിച്ചു; . 24 മണിക്കൂറിനിടെ 941 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 37 പേര്‍ മരിച്ചു. 53 വിദേശ രാജ്യങ്ങളിലായി 3336 ഇന്ത്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രം അറിയിച്ചു.
മാര്‍ച്ച് 25 മുതല്‍ മേയ് 3 വരെയുള്ള കാലയളവില്‍ പുതുക്കേണ്ട ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് (തേഡ് പാര്‍ട്ടി) എന്നിവയുടെ സമയപരിധി മേയ് 15 വരെ നീട്ടി.
ലോക്ഡൗണ്‍ തീയതികളിലെ വിമാനയാത്രയ്ക്കായി മാര്‍ച്ച് 25-ന് മുന്‍പ് ടിക്കറ്റെടുത്തവര്‍ക്ക് തുക തിരികെ ലഭിക്കില്ലെങ്കിലും മാര്‍ച്ച് 25-നു ശേഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മേയ് 3 വരെയുള്ള കാലയളവിലെ ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് തുക പൂര്‍ണമായി തിരികെ നല്‍കാന്‍ വിമാനക്കമ്പനികള്‍ക്കു കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം തുക തിരികെ നല്‍കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും കോവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയ്ക്കുണ്ടാക്കുന്ന ആഘാതം സംബന്ധിച്ചു ചര്‍ച്ച നടത്തി. കോവിഡ് പ്രതിരോധത്തിനു ധനമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുള്ള കൂടുതല്‍ നടപടികളെക്കുറിച്ചു വ്യക്തത വരുത്താന്‍ കൂടിയാണു ചര്‍ച്ചയെന്നു സൂചനയുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നെങ്കിലും തീരുമാനങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























