അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ്: കുവൈത്തില്‍ ഇന്ത്യക്കാരുടെ പ്രവാഹം

ഫര്‍വാനിയയിലും ജലീബ് ഷുയൂഖിലും സജ്ജമാക്കിയ കേന്ദ്രങ്ങളില്‍, അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ അപേക്ഷകളുമായി ഇന്ത്യക്കാരുടെ പ്രവാഹം. ആയിരക്കണക്കിനു പേരാണ് അപേക്ഷകളുമായി എത്തിയത്. 20-വരെ ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതു തുടരും.
യാത്രാരേഖയായി പാസ്‌പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് ഇന്നലെ സ്വീകരിച്ചത്. യാത്രാരേഖകള്‍ ഇല്ലാത്തവര്‍ക്ക് വിരലടയാള പരിശോധനയും നടത്തുന്നുണ്ട്. വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ മാത്രമേ ഇവരുടെ മടക്കയാത്ര സഫലമാകൂ.
ഇതിനിടെ, പൊതുമാപ്പ് പരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടക്കയാത്രയ്ക്കുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കി.
https://www.facebook.com/Malayalivartha























