ധാരാവിയ്ക്ക് ആശങ്ക ഒഴിയുന്നില്ല; തമിഴ്‌നാടിന് ആശ്വാസം

ഇന്നലെ മാത്രം 26 പേര്‍ക്ക് കൂടി കോവിഡ്ബാധ സ്ഥിരീകരിച്ചതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 86 ആയി. ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മരണസംഖ്യ ധാരാവിയില്‍ മാത്രം 9.
മഹാരാഷ്ട്രയില്‍ 286 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 3202. മരണം 194. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ മൂവായിരവും മുംബൈയില്‍ രണ്ടായിരവും കടന്നു. മുംബൈയില്‍ മാത്രം 2043. ഇതോടെ, പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ എണ്ണം ഇനി കുറയുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
ദക്ഷിണ മുംബൈയിലെ ബോംബെ ആശുപത്രിയില്‍ 3 ഡോക്ടര്‍മാര്‍ക്കു കോവിഡ് പോസിറ്റീവായതോടെ മുംബൈയില്‍ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 140 ആയി. രാജ്യത്ത് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയില്‍തന്നെയാണ്.
തമിഴ്‌നാട്ടില്‍ ഇന്നലെ 25 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 15. എന്നാല്‍ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കുറവു രോഗികളും ഇന്നലെത്തന്നെ. ആകെ 1267. ഇന്നലെ മാത്രം രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയത് 75 പേര്‍. ആകെ രോഗം ഭേദമായവര്‍ 193.
കര്‍ണാടകയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 36 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗബാധ. ആകെ രോഗബാധിതര്‍ 315. ചികിത്സയിലിരുന്ന 65 വയസ്സുകാരന്‍ മരിച്ചതോടെ മരണ സംഖ്യ 13.
https://www.facebook.com/Malayalivartha























