തലയുയർത്തി ഇന്ത്യ; കൊവിഡ് രോഗത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് ആദരവുമായി യൂറോപ്യന്‍ രാജ്യമായ സ്വിറ്റസര്‍ലന്‍ഡ്

കൊവിഡ് രോഗത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് ആദരവുമായി യൂറോപ്യന്‍ രാജ്യമായ സ്വിറ്റസര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് സ്വിസ്റ്റ്‌സര്‍ലന്റ് ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.
പതാക പ്രദര്‍ശിപ്പിച്ചതിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് കൊവിഡ് രോഗത്തിനെതിരെ പോരാടാന്‍ കരുത്തും പ്രതീക്ഷയും പകരുകയാണ് സ്വിസ്റ്റ്‌സര്‍ലന്റിന്റെ ലക്ഷ്യം. പര്‍വതത്തിനു മേലുള്ള ഇന്ത്യന്‍ ദേശീയ പതാകയുടെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 'കൊവിഡിനെതിരെ ലോകം മുഴുവന്‍ പോരാടുന്നു. മനുഷ്യവംശം തീര്‍ച്ചയായും ഈ മഹാമാരിയെ മറികടക്കും' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മോദി അറിയിച്ചത്.
https://www.facebook.com/Malayalivartha























