ആത്മഹത്യയ്ക്ക് ഇതും ഒരു കാരണം... ടിക് ടോകില്‍ ലൈക്ക് കിട്ടാത്തതിനാല്‍ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്യാന്‍ ഇപ്പോള്‍ പിള്ളേര്‍ക്ക് കാരണം ഒന്നും വേണ്ടാത്ത അവസ്ഥ. ഉത്തര്‍പ്രദേശില്‍ ടിക് ടോകില്‍ ലൈക്കുകള്‍ കുറഞ്ഞതിന്റെ വിഷമത്തില്‍ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു.സലാര്‍പൂരിലുള്ള 18വയസ്സുകാരനാണ് ടിക് ടോകിലെ വീഡിയോകള്‍ക്ക് ലൈക്കുകള്‍കിട്ടുന്നില്ലെന്ന് കാരണത്താല്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് മരണംസംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
ടിക് ടോകില്‍ വളരെ സജീവമായിരുന്നു ഇയാള്‍, ടിക് ടോകില്‍ ലൈക്കുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ ദു:ഖത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും പറഞ്ഞതായി രണ്‍വിജയ് സിങ് പറഞ്ഞു.സംഭവം അറിഞ്ഞയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെന്ന് എ.ഡി.സി.പി രണ്‍വിജയ് സിങ് പറഞ്ഞു. ഇന്ത്യയില്‍ വളരെജനപ്രീതി നേടിയ മൊബൈല്‍ ആപ്പാണ് ടിക് ടോക്. ചൈന നിര്‍മിതിയായ ആപ്പിന്റെഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്.
https://www.facebook.com/Malayalivartha























