ഇന്‍റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവർ ജാഗ്രത; അവർ പിന്നാലെയുണ്ട്

ഇന്‍റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവർ ജാഗ്രത. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി മുംബൈ പൊലീസ്. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ സ്ക്രീന്‍ വിവരങ്ങളും മറ്റും ശേഖരിച്ച്, സന്ദര്ശകെന്റ കോണ്ടാക്ട് ലിസ്റ്റിലും ഫ്രണ്ട്ലിസ്റ്റിലുമുള്ളവര്ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍.
തട്ടിപ്പുകാര്‍ അശ്ലീല സൈറ്റുകളില്‍ മാല്‍വെയറുകള്‍ സ്ഥാപിച്ചാണ് ഇതിന് വഴി ഒരുക്കുന്നത്. ഇത് സ്ഥാപിക്കുന്നതോടെ സൈറ്റ് സന്ദര്ശകെന്റ ബ്രൗസര്‍, ഒരു റിമോട്ട് കണ്‍േട്രാള്‍ ആയി പ്രവര്‍ത്തിച്ച് ഡിസ്പ്ലേ സ്ക്രീനിെന്റ നിയന്ത്രണം ഏറ്റെടുക്കും. ഇതു വഴി സന്ദര്ശകെന്റ സുഹൃത്തുക്കളുടെ ഫോണ്‍നമ്ബറുകള്‍, സമൂഹമാധ്യമ അക്കൗണ്ടിലെ കോണ്ടാക്ടുകള്, ഇ^മെയില്‍ എന്നിവ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നു.
ശേഷം, 'താങ്കള്‍ അശ്ലീല സൈറ്റ് കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഞങ്ങള്‍ റെക്കോഡ് ചെയ്തു കഴിഞ്ഞു, ഇനി ഞങ്ങള്‍ പറയുന്ന തുക അയച്ചു തന്നില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ താങ്കളുടെ വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കു' മെന്നും ഭീഷണിപ്പെടുത്തുന്ന ഇ-മെയില്‍ സന്ദര്‍ശകന് അയക്കും.
തുക ബിറ്റ്കോയിന് ആയി അയക്കണമെന്നാണ് ചില തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. 2900 ഡോളറാണ് ഇത്തരം ഒരു സംഭവത്തില്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത് എന്നും മഹാരാഷ്ട്ര സൈബര്‍ വിഭാഗം എസ്.പി ബാല്‍സിങ് രാജ്പുത് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























