ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കൊവിഡ്... സാമൂഹിക അകലം പാലിക്കണമെന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ പാലിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍

ഡല്‍ഹിയിലെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജഹാംഗീര്‍പുരിയില്‍ ഒരു കുടുംബത്തിലെ 26 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ജഹാംഗീര്‍ പുരിയില്‍ തന്നെ പല വീടുകളായിട്ടാണ് താമസിച്ചിരുന്നത്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ പാലിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവരുടെ അടുത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഇവരുടെ ബന്ധുവീടുകളിലും സന്ദര്‍ശനം നടത്തിയതായാണ് വിവരം. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയേക്കും.അതേസമയം ഡല്‍ഹിയില്‍ കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം അറുപത് കടന്നു.ദില്ലി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ പത്ത് പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ചു.
https://www.facebook.com/Malayalivartha























