ഫെബ്രുവരിയിലെ കേന്ദ്ര ബഡ്ജറ്റ് അപ്രസക്തമായി.... കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം മറികടക്കാനും പ്രതിസന്ധിയിലായ മേഖലകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കാനും ലക്ഷ്യമിട്ട് പ്രത്യേക കൊവിഡ് ബഡ്ജറ്റ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചന...

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം മറികടക്കാനും പ്രതിസന്ധിയിലായ മേഖലകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കാനും ലക്ഷ്യമിട്ട് പ്രത്യേക കൊവിഡ് ബഡ്ജറ്റ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചന. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് നിലവിലെ സാഹചര്യത്തില്‍ അപ്രസക്തമായതും കണക്കിലെടുത്താണിത്.
സാമ്പത്തിക, ആരോഗ്യ, സാമൂഹിക രംഗത്ത് കോവിഡ് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടന്നത്. കോവിഡിനുമുമ്പുതന്നെ പ്രതിസന്ധിയിലായിരുന്ന സമ്പദ്വ്യവസ്ഥ ദേശീയ അടച്ചിടല്‍ നടപ്പാക്കിയതോടെ ഒന്നുകൂടി ഉലഞ്ഞു. ലോകബാങ്കും ഐ.എം.എഫും ഉള്‍പ്പെടെയുള്ളവര്‍ വളര്‍ച്ചമുരടിപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്തവര്‍ഷങ്ങളില്‍ ധനക്കമ്മി കൂടും. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക കോവിഡ് ബജറ്റോ പണം ചെലവഴിക്കാന്‍ പ്രത്യേക സംവിധാനമോ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
കൊവിഡിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ ആകെ സ്തംഭിപ്പിച്ചിരിക്കയാണ്. നികുതി വരുമാനം ഉള്‍പ്പെടെ പ്രതിസന്ധിയിലായി. സമ്ബദ്മേഖല പൂര്‍വസ്ഥിതി കൈവരിക്കാന്‍ ഏറെ സമയം എടുക്കും. പ്രതിസന്ധി തരണം ചെയ്യാന്‍ പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തേണ്ടതുണ്ട്. അപ്രതീക്ഷിതമായി തകര്‍ച്ചയിലായ മേഖലകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കണം. ഇതിനെല്ലാം പുതിയ ബഡ്ജറ്റ് തന്നെ അവതരിപ്പിക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം ചില നടപടികള്‍ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി വിപുലമായ ഉത്തേജന പാക്കേജ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വൈകാതെ ഉണ്ടാകുമെന്നാണു സൂചന. കോവിഡിന്റെ തുടക്കത്തില്‍ 1.7 ലക്ഷംകോടി രൂപയുടെ വിവിധ സാമ്പത്തിക സഹായപരിപാടികള്‍ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് പെട്ടെന്ന് കുറച്ചു പണം കിട്ടുന്നതിനുവേണ്ടിയായിരുന്നു അത്. ചെറുകിട, ഇടത്തരം മേഖലയ്ക്കും കോവിഡ്മൂലം തകര്‍ന്ന വിവിധ മേഖലകള്‍ക്കും ഉത്തേജനം നല്‍കാനുള്ള പാക്കേജ് അനിവാര്യമായിരിക്കുകയാണ്.
എല്ലാ മേഖലകളിലും ചെലവുചുരുക്കാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ അനുമതി നല്‍കുകയും പണം ചെലവാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനും അടച്ചിടലിന്റെ പ്രത്യാഘാതം നേരിടാനും ചെലവഴിക്കുന്ന തുക ഏതാനും മന്ത്രാലയങ്ങള്‍ പ്രത്യേക കോവിഡ്-19 ഫണ്ടില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
കൊവിഡ് നിയന്ത്രണ വിധേയമായാലും തകിടം മറിഞ്ഞ സമ്ബദ്വ്യവസ്ഥയെ താങ്ങിനിറുത്താനുള്ള നികുതി നിര്‍ദ്ദേശങ്ങളും വിഹിതവും ഉറപ്പാക്കാനും വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക ബഡ്ജറ്റ് വേണം. ഇക്കാര്യം ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.7ശതമാനം വരുന്ന 1.70 ലക്ഷം കോടിയുടെ ആദ്യ പാക്കേജിലെ ആനുകൂല്യങ്ങളില്‍ ചിലത് കേന്ദ്ര ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചുള്ളതാണ്. ഈ പാക്കേജ് അപര്യാപ്തമാണെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടാം പാക്കേജ് കൊണ്ടുവരുമെന്നും സൂചനകളുണ്ട്.
? മാന്ദ്യകാല പ്രതിസന്ധിക്ക് സാദ്ധ്യത
കൊവിഡ് പ്രതിസന്ധി മറികടക്കാനും സമ്ബദ്വ്യവസ്ഥയെ രക്ഷിക്കാനും സമഗ്രമായ ആസൂത്രണം ഇല്ലെങ്കില്‍ 2008ലെ ആഗോള സാമ്ബത്തിക മാന്ദ്യത്തിന് ശേഷം രാജ്യത്തുണ്ടായ നാണയപ്പെരുപ്പം അടക്കമുള്ള പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2008 സാമ്ബത്തിക വര്‍ഷത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.7 ശതമാനമായിരുന്നത് തൊട്ടടുത്ത വര്‍ഷം ആറു ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു. തുടര്‍ന്ന് രാജ്യത്ത് നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായി.
? പുതിയ ബഡ്ജറ്റ്: അനുകൂലിച്ച് വിദഗ്ദ്ധര്‍
''കൊവിഡ് മൂലം സര്‍ക്കാരിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞത് ഫെബ്രുവരിയിലെ ബഡ്ജറ്രിന്റെ പ്രസക്തി ഇല്ലാതാക്കി. അസാധാരണ സാഹചര്യമായതിനാല്‍, ധനക്കമ്മി, പണമാക്കി മാറ്റാം. ഇതിനായി, കടപ്പത്രങ്ങള്‍ ബാങ്കുകള്‍ക്ക് വില്‍ക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് വില്‍ക്കണം. അതിന്റെ ഈടില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പണം ജനങ്ങള്‍ക്കും കമ്ബനികള്‍ക്കും രക്ഷാപാക്കേജായി നല്‍കാം''.
--മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്.
''പുതിയ ബഡ്ജറ്ര് അവതരിപ്പിക്കുന്നത് ചെലവുകള്‍ നിയന്ത്രിക്കാനും പുതിയ വരുമാന സ്രോതസ് തിരിച്ചറിയാനും സര്‍ക്കാരിനെ സഹായിക്കും.''
https://www.facebook.com/Malayalivartha























