നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ കമാന്‍ഡില്‍ 25 സേനാംഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ സേനകള്‍ അതീവ ജാഗ്രതയില്‍... 25 പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നതാണു സ്ഥിതി സങ്കീര്‍ണമാക്കുന്നു

നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ കമാന്‍ഡില്‍ 25 സേനാംഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ സേനകള്‍ അതീവ ജാഗ്രതയില്‍. 25 പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നതാണു സ്ഥിതി സങ്കീര്‍ണമാക്കുന്നത്. നിലവില്‍ കര, നാവിക, വ്യോമ സേനകളില്‍ രോഗ ലക്ഷണങ്ങള്‍ കാട്ടുന്നവരെയാണു ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നത്.
മുംബൈയിലെ നാവികസേനാ ആസ്ഥാനത്തുള്ള ഐഎന്‍എസ് ആന്‍ഗ്രെ എന്ന കപ്പലിലെ നാവികരായ 20 പേരെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ ഐഎന്‍എച്ച്എസ് അശ്വിനി എന്ന ഇന്ത്യന്‍ നേവി ആശുപത്രിയിലേക്ക് മാറ്റി. 130പേരെ ക്വാറന്റൈനിലേക്കും.
എന്നാല്‍, ഇപ്പോള്‍ സേനാംഗങ്ങളെ മുഴുവന്‍ പരിശോധിക്കുക എന്ന വലിയ വെല്ലുവിളിയാണു പ്രതിരോധ സേനകള്‍ നേരിടുന്നത്. രോഗമുള്ളയാള്‍ ലക്ഷണങ്ങള്‍ കാട്ടണമെന്നു നിര്‍ബന്ധമില്ലെന്നും അതിനാല്‍ വരുംദിവസങ്ങളില്‍ സേനാംഗങ്ങളെ വ്യാപകമായി പരിശോധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 3 സേനകളിലുമായി ഏതാണ്ട് 15 ലക്ഷം സേനാംഗങ്ങളാണുള്ളത്. ഇവരെ എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കുക എളുപ്പമല്ല.
ഏപ്രില്‍ 7ന് ഒരു നാവികന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം ബാധിച്ച ആകെ നാവികരുടെ എണ്ണം 27ായി. നിലവില്‍ ഒരു യുദ്ധക്കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ജോലി ചെയ്യുന്ന ആര്‍ക്കും രോഗബാധയില്ലെന്ന് നാവികസേന വ്യക്തമാക്കി.നിലവില്‍ മുംബൈ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഐഎന്‍എസ് ആന്‍ഗ്രെ പടിഞ്ഞാറന്‍ നാവികകമാന്‍ഡിലെ കപ്പലുകളിലേക്ക് സാധനങ്ങളും ലോജിസ്റ്റിക്സും എത്തിക്കാനും ഭരണപരമായ കാര്യങ്ങള്‍ നടത്താനും ഉപയോഗിക്കുന്ന മാതൃക കപ്പലാണ്.
യുദ്ധമുന്നണിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയില്‍ നിലയുറപ്പിച്ചിട്ടുള്ള സേനാംഗങ്ങളെയും യുദ്ധവിമാന പൈലറ്റുമാരെയും ആദ്യ ഘട്ടത്തില്‍ പരിശോധനയ്ക്കു വിധേയരാക്കും. അതിര്‍ത്തി കാക്കുന്ന ജവാന്‍മാര്‍ക്കിടയിലും വ്യാപക പരിശോധന നടത്തും.
മുംബൈ സംഭവം നാവികസേനയുടെ കരുത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും യുദ്ധമുന്നണിയിലെ ഏതു ദൗത്യവും ഏറ്റെടുക്കാന്‍ (ഓപ്പറേഷനല്‍ റെഡിനസ്) സജ്ജമാണെന്നും സേന വ്യക്തമാക്കി. നിലവില്‍ സമുദ്ര ദൗത്യങ്ങളിലേര്‍പ്പെട്ടിരിക്കുന്ന യുദ്ധക്കപ്പലുകളിലൊന്നിലും കോവിഡ് ബാധയില്ലെന്നും സേന കൂട്ടിച്ചേര്‍ത്തു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇന്നലെ 17പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികകള്‍ 117 ആയി.
10 പേര്‍ മരിച്ചു. അഞ്ച് ചതുരശ്ര കിലോ മീറ്ററില്‍ (613 എക്കര്‍) എട്ട് ലക്ഷത്തിലധികം പേര്‍ തിങ്ങി പാര്‍ക്കുന്ന ധാരാവിയില്‍ ഇതുവരെ 37,000 പേരെ പരിശോധനകള്‍ക്ക് വിധേയരാക്കി. സമൂഹിക അകലം പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക ഇവിടെ പ്രായോഗികമല്ല. എഴുപത് ശതമാനം പേരും പൊതു ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. ധാരാവിയെ നേരത്തേ കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഒമ്ബത് പ്രഭവ മേഖലകളും കണ്ടെത്തിയിട്ടുണ്ട്. ധാരാവിയുടെ വിവിധ പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്.
? മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 331 പുതിയ രോഗികള്‍. ആകെ രോഗികളുടെ എണ്ണം 3,323. മരണം 201. ലോക്ക് ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ 12 ലക്ഷം നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ആളൊന്നിന് 2000 രൂപയുടെ ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























