കോവിഡ് ചികിത്സയില്‍ തങ്ങളെക്കൂടി പങ്കാളികളാക്കണമെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പാകിസ്താനില്‍നിന്നു കുടിയേറിയ ഹിന്ദു ഡോക്ടര്‍മാര്‍

പാകിസ്താനിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി എം.ബി.ബി.എസ്. ബിരുദം നേടിയ 300 അധികം ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായുണ്ട്. കൂടുതല്‍ പേരും ജോധ്പൂരിലാണ്. പാകിസ്താനില്‍ നിന്ന് എംബി.ബി.എസ്. പാസായെങ്കിലും ഇന്ത്യന്‍ പൗരത്വമോ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമോ ഇവര്‍ക്കില്ല എന്നിരുന്നാലും കോവിഡ് ചികിത്സയില്‍ തങ്ങളെക്കൂടി പങ്കാളികളാക്കണമെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പാകിസ്താനില്‍നിന്നു കുടിയേറിയ ഹിന്ദു ഡോക്ടര്‍മാര്‍.
വിദേശ രാജ്യങ്ങളില്‍നിന്ന് എം.ബി.ബി.എസ്. ജയിച്ചവര്‍ക്ക് ഇന്ത്യയില്‍ ചികിത്സ നടത്തണമെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) നടത്തുന്ന പരീക്ഷ ജയിക്കേണ്ടതുണ്ട്.
എന്നാല്‍ പാകിസ്താനില്‍ നിന്നു വന്ന ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലാത്തതിനാല്‍ എം.സി.ഐ. പരീക്ഷ എഴുതാനാവില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 മഹാമാരിക്കെതിരേ പോരാടാന്‍ തങ്ങളെക്കൂടി അനുവദിക്കണമെന്നാണ് ഇവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത് അതെ സമയം .കൊറോണ വൈറസ് മഹാമാരിയെ മനുഷ്യന്‍ അതിജീവിക്കുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് കൊറോണ വൈറസിനെതിരായി വിവിധ മേഖലകളിലുള്ളവരുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മോദി ഇങ്ങനെ പറഞ്ഞത്.
കോവിഡ് 19ന് എതിരെ ലോകം ഒറ്റക്കെട്ടായി പോരാടുകയാണ്. തീര്‍ച്ചയായും മനുഷ്യര്‍ ഈ മഹാമാരിയെ അതീജീവിക്കുകതന്നെ ചെയ്യും, മോദി ട്വിറ്ററില്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.
കോവിഡ് 19ന് എതിരെ പോരാടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ 1000 മീറ്ററോളം വലിപ്പത്തില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്.
ഇതുകൂടാതെ, കോറോണ വൈറസിനെതിരായി വിവിധ വകുപ്പുകളും മന്ത്രിമാരും നടത്തുന്ന പോരാട്ടങ്ങളെയും ലോക്ക്ഡൗണില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ചുകൊണ്ടും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. ഇത്തരമൊരു ആപല്‍സന്ധിയിലും അവര്‍ നിരന്തരം ജനങ്ങളെ സഹായിക്കുന്നു', എന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിനോടുള്ള പ്രതികരണമായി മോദി കുറിച്ചു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്രാ തീവണ്ടികള്‍ റദ്ദാക്കിയെങ്കിലും റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നായിരുന്നു പിയൂഷ് ഗോയലിന്റെ ട്വീറ്റ്. രാജ്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനായി ആത്മസമര്‍പ്പണവും കഠിനാധ്വാനവും സൂക്ഷ്മമായ ആസൂത്രണവുമാണ് റെയില്‍വേ
കാഴ്ചവെക്കുന്നതെന്നായിരുന്നു പിയൂഷ് ഗോയലിന്റെ ട്വീറ്റ്.
"
https://www.facebook.com/Malayalivartha























