ഹിമാചാല്‍പ്രദേശില്‍ കോവിഡ്-19 രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു... സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി

ഹിമാചാല്‍പ്രദേശില്‍ കോവിഡ്-19 രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. ആകെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പോയി തിരിച്ചെത്തിയ മറ്റൊരാള്‍ക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉന സ്വദേശിയായ ഇയാള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നയാളാണ്. എന്നാല്‍ തിരിച്ചെത്തി ഒരു മാസം പിന്നിട്ടതിനുശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
"
https://www.facebook.com/Malayalivartha























