അറബ് സ്ത്രീകളെ അധിക്ഷേപിച്ച ബിജെപി എംപിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം; രൂക്ഷമായി വിമർശിച്ച് യുഎഇയിലെ പ്രമുഖ വനിതാ സംരംഭക

അറബ് സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ബെംഗളുരു സൗത്തിലെ ബി ജെ പി എം പി തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെ രഹ്യവ്യാപകമായി പ്രതിഷേധം. അറബ് രാജ്യങ്ങളില്‍ നിന്നുപോലും പ്രതിഷേധമുയരുകയാണ്. അതോടൊപ്പം തന്നെ ഇന്ത്യയിലും ഇതിനോടകം തന്നെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. അറബ് സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി ട്വിറ്ററിൽ കുറിച്ച ബി ജെ പി എം പിക്കെതിരെയാണ് പ്രതിഷേധം ശക്തമായി ഉയർന്നുകൊണ്ടിരിക്കുന്നത്.
അതേസമയം തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അവഹേളനവും നിറഞ്ഞ ട്വിറ്റര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രചരിച്ചതോടെയാണ് എംപിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത് തന്നെ. ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ശ്രദ്ധയില്‍പ്പെട്ട അറബ് സാംസ്‌കാരിക പ്രവര്‍ത്തകരും പ്രമുഖ നിയമജ്ഞരും ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാൽ തന്നെയും ഏതാനും വര്‍ഷം മുന്‍പ് തേജസ്വി സൂര്യ നടത്തിയ ട്വിറ്റര്‍ പോസ്റ്റ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. അറബ് രാഷ്ട്രങ്ങളിൽ നിന്നുപോലും രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാന്‍ അവസരം ലഭിച്ചാല്‍ ഇങ്ങോട്ട് വരാന്‍ നില്‍ക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യുഎഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വീറ്ററില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha























