Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കൊറോണ ബാധിച്ച്‌ മരിച്ച ഡോക്റുടെ മൃതദേഹം സംസ്‌കരിച്ചത് ‌ സഹപ്രവര്‍ത്തകനായ ഡോക്ടര്‍; ബന്ധുക്കളെ നാട്ടുകാർ അടിച്ചോടിച്ചു ; ഡോ.സൈമണിന്റേത് നൊമ്പരപ്പെടുത്തുന്ന അന്ത്യയാത്ര

21 APRIL 2020 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

ചെന്നൈയില്‍ കൊറോണ ബാധിച്ച്‌ മരിച്ച ഡോക്റുടെ മൃതദേഹം സംസ്കരിക്കാന്‍ ഒരു രാത്രി മുഴുവന്‍ അലയേണ്ടി വന്നു സഹപ്രവര്‍ത്തകര്‍ക്ക് . മൃതദേഹവുമായി ശ്മശാനങ്ങള്‍ കയറി ഇറങ്ങിയിട്ടും സംസ്കരിക്കാനുള്ള ആറടിമണ്ണ് കിട്ടിയില്ല . മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സ് ഡ്രൈവറെയടക്കം പ്രദേശവാസികള്‍ തല്ലി ഓടിച്ചു. ഒടുവില്‍ സംസ്കാരം നടത്തിയത് സഹപ്രവര്‍ത്തകനായ ഡോക്ടർ .

കോവിഡ് ബാധിച്ചു മരിച്ച ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ (55) മൃതദേഹം സംസ്കരിക്കുന്നതു തടഞ്ഞ ആൾക്കൂട്ടം, ബന്ധുക്കളെയും ആംബുലൻസ് ഡ്രൈവറെയും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചു. ജനം പിരിഞ്ഞുപോയ ശേഷം അർധരാത്രി പൊലീസ് കാവലിൽ വീണ്ടുമെത്തിച്ച മൃതദേഹം സംസ്കരിച്ചത് സഹപ്രവർത്തകൻ ഡോ. പ്രദീപും 2 പേരും ചേർന്ന്. 20 അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തു.
കൂടുതല്‍ പൊലീസെത്തി സുരക്ഷ ഒരുക്കിയെങ്കിലും മണ്ണ് മാറ്റാന്‍ പോലും ആളുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകന്‍റെ അന്ത്യവിശ്രമത്തിന് ഒടുവില്‍ കയ്യില്‍ കിട്ടിയ മണ്ണുവെട്ടിയുമായി ഡോക്ടറും ആശുപത്രിയിലെ അറ്റന്‍ഡറും ചേര്‍ന്ന് കുഴിയെടുക്കുകയായിരുന്നു . പൊലീസ് സുരക്ഷയില്‍ കൊറോണ പ്രൊട്ടോക്കോള്‍ അനുസരിച്ച്‌ ആണ് ഒടുവില്‍ സംസ്കാരം നടത്തിയത്.

ചെന്നൈ ന്യൂ ഹോപ് ആശുപത്രി മാനേജിങ് ഡയറക്ടറായ ഡോ. സൈമണിനും മകൾക്കും രണ്ടാഴ്ച മുൻപാണു രോഗം പിടിപെട്ടത്. കോവിഡ് രോഗിയെ പരിശോധിക്കുമ്പോൾ പകർന്നതാകാമെന്നാണു നിഗമനം. ഭാര്യയും മകനും സഹപ്രവർത്തകരും മൃതദേഹവുമായി ചെന്നൈ കിൽപോക് ടിബി ചത്രം ശ്മശാനത്തിലേക്കാണ് ആദ്യം പുറപ്പെട്ടത്. എന്നാൽ സംസ്കാരം നടത്തിയാൽ വൈറസ് പകരുമെന്നാരോപിച്ച് നൂറിലേറെപ്പേർ പ്രതിഷേധിക്കുന്ന വിവരം ലഭിച്ചു. ഇതോടെ, വേലങ്ങാട് ശ്മശാനത്തിലേക്കു തിരിച്ചു.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാൻ തുടങ്ങിയതിനു പിന്നാലെ, അറുപതോളം പേർ വടിയും കല്ലുമായി പാഞ്ഞെത്തുകയായിരുന്നു. കല്ലേറിൽ ആംബുലൻസ് ഡ്രൈവറുടെ തലപൊട്ടി. പിടിച്ചു നിൽക്കാനാകാതെ മൃതദേഹവുമായി തിരിച്ചുപോയി. പലരും ആക്രമണം ഭയന്നു പിന്മാറിയതോടെ ഡോ. പ്രദീപ് സുരക്ഷാ വസ്ത്രം ധരിച്ച് മൃതദേഹവുമായി ആംബുലൻസ് ഓടിക്കുകയായിരുന്നു.

അദ്ദേഹവും 2 സഹപ്രവർത്തകരും ചേർന്നാണു മൃതദേഹം മറവു ചെയ്തത്. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഡോ.സൈമണിനു മാന്യമായ സംസ്കാരം പോലും നൽകാനാവാത്തതിന്റെ വേദനയിലാണു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മകളുടെ നില തൃപ്തികരം.

ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതു നാട്ടുകാർ തടഞ്ഞിരുന്നു. മൃതദേഹം സംസ്കരിക്കുന്ന പ്രദേശത്തു വൈറസ് പടരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സംസ്കാരം തടയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (4 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (8 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (14 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (22 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (26 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (33 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (38 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (45 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

Malayali Vartha Recommends