ആദ്യത്തെ കോര്‍പറേറ്റ് സ്‌പോണ്‍സേഡാണ് ഗാന്ധിജിയെന്ന് അരുന്ധതി റോയ്

ഗാന്ധിജിക്കെതിരെ വീണ്ടും വിമര്‍ശവുമായി എഴുത്തുകാരി അരുന്ധതി റോയ് രംഗത്ത്. രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് സ്‌പോണ്‍സേഡ് എന്‍.ജി.ഒ ആണ് ഗാന്ധിജിയെന്നാണ് അരുന്ധതിയുടെ പുതിയ വിമര്‍ശം. പത്താമത് ഘൊരക്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു റോയ്. ഗാന്ധിജിയെ പറ്റി വിമര്‍ശിച്ചപ്പോള്‍ രാഷ്ട്രപിതാവിനെ കോര്‍പറേറ്റ് ഏജന്റാണെന്ന് പറയരുത് എന്ന് സദസ്സില്‍ നിന്ന് ഒരു യുവാവ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, ഞാന്‍ ഗാന്ധിജിയെ പറ്റി ഏറെ പഠിച്ചിട്ടുണ്ട്. 1909നും 1946നും ഇടയില്‍ ഗാന്ധിജി എഴുതിയതിനെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നും അരുന്ധതി പറഞ്ഞു.
ദലിതുകള്‍, സ്ത്രീകള്‍, ദരിദ്രര്‍ എന്നിവരെ പറ്റി ഞെട്ടിപ്പിക്കുന്ന രീതിയില്‍ എഴുതിയ ഗാന്ധിജിയെ ആരാധിക്കുന്നത് ഏറ്റവും വലിയ തെറ്റാണെന്നും ബുക്കര്‍ സമ്മാന ജേതാവ് കൂട്ടിച്ചേര്‍ത്തു.
രാജ്യം ഭരിക്കുന്നത് മോദിയല്ല. അംബാനിയെ പോലുള്ള വന്‍ ബിസിനസുകാരാണ്. മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ ഉപ്പ് ഉല്‍പാദനം വരെ നിയന്ത്രിക്കുന്നത് അവരാണെന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.
ജയ്പൂര്‍ സാഹിത്യോത്സവത്തെയും അരുന്ധതി രൂക്ഷമായി വിമര്‍ശിച്ചു. പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന വന്‍ കമ്പനികളുടെ സ്വാധീനം ഫെസ്റ്റിലുണ്ടായി. ഇത് കാരണം സാഹിത്യോത്സവത്തിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് സംഘാടകര്‍ വ്യതിചലിച്ചെന്നും അവര്‍ വിമര്‍ശിച്ചു. ഇതിന് മുമ്പും അരുന്ധതി റോയ് ഗാന്ധിജിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റാണെന്ന് കുറച്ചുദിവസം മുമ്പ് ജസ്റ്റിസ് മാര്‍കണേ്ഠയ കട്ജു വിമര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















