ജിയോയുടെ 9.9% ഓഹരി ഫെയ്സ്ബുക്ക് വാങ്ങി ; നടന്നത് 43,574 കോടിയുടെ ഇടപാട്; ലക്‌ഷ്യം ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയിൽ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്‌ബുക്ക്. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയിലെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമയായി ഫെയ്സ്ബുക്ക് മാറി. കരാർ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി
ചെറുകിട ബിസിനസുകളുമായി ബന്ധപ്പെടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി റിലയൻസിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാർട്ടുമായി സഹകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയുമായി മത്സരിക്കാൻ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് സേവനം ലഭ്യമാക്കുന്നതിനുള്ള അനുമതി നേടിയ സമയത്താണ് കരാർ. ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ വാട്‌സാപിന് 400 ദശലക്ഷം ഉപയോക്താക്കളുണ്ട്.
ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ജിയോയുടെ സ്വാധീനം പുതിയ സംരഭങ്ങൾക്ക് കരുത്തുപകരുമെന്നും, ജിയോയുമായി ചേർന്ന് കൂടുതൽ ജനങ്ങളെ ബന്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പ്രസ്താവനയിൽ പറഞ്ഞു.
സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോയുടെ ഓഹരികള്‍ വാങ്ങിയത്. ഫേസ്ബുക്കിന്‍റെ മെസ്സേജിങ് ആപ്പായ വാട‍്‍സാപ്പും റിലയന്‍സിന്‍റെ ജിയോമാര്‍ട്ടും ചേര്‍ന്ന് ഇ-കൊമേഴ്‍സ് ശക്തിപ്പെടുത്താനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ വാട്‍സാപ്പ് പേമെന്‍റ് സര്‍വീസ് നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് ജിയോയുമായി ഓഹരി വാങ്ങാനുള്ള കരാറിലെത്തിയിരിക്കുന്നത്. ഇതോടെ ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ഡിജിറ്റര്‍ പേമെന്‍റ് ആപ്പുകളുമായി വാട്‍സാപ്പിലൂടെ മത്സരത്തിനൊരുങ്ങുകയാണ് ഫേസ്ബുക്ക്.
വാട്‍സാപ്പിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണുള്ളത്. രാജ്യത്ത് സ്‍മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 80 ശതമാനവും വാട്‍സാപ്പ് ഉപയോഗിക്കുന്നവരുമാണ്. അതുകൊണ്ട് വരാനിരിക്കുന്ത് വാട്‍സാപ്പ് ഷോപ്പിങ്ങിന്‍റെ കാലമാകും. ഡിജിറ്റല്‍ പേമെന്‍റിന്‍റെ കാലത്ത് ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയെ മറികടക്കാനാകും ജനകീയ ആശയവിനിമയ ആപ്പായ വാട്‍സാപ്പ് ജിയോയുമായി ചേര്‍ന്ന് ശ്രമിക്കുക.
ഇന്ത്യയില്‍ ജിയോ കൊണ്ടുവന്ന ഡിജിറ്റല്‍ വിപ്ലവം ആവേശകരമാണെന്നും 400 ദശലക്ഷത്തോളം ആളുകളെ ഓണ്‍ലൈനിലേക്ക് കൊണ്ടുവന്നത് ജിയോയാണെന്നും ഫേസ്ബുക്ക് പ്രസ്‍താവനയില്‍ പറഞ്ഞു. ''ജിയോയുടെ സ്വാധീനം പുതിയ സംരംഭങ്ങള്‍ക്ക് കരുത്ത് പകരും. ഇന്ത്യയില്‍ ഇനിയും കൂടുതല്‍ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്''.- ഫേസ്ബുക്ക് പറയുന്നു.
2016-ല്‍ തുടങ്ങിയ റിലയന്‍സ് ജിയോ അതിവേഗമാണ് ഇന്ത്യന്‍ വിപണി കീഴടക്കിയത്. ലൈവ് ടെലിവിഷന്‍ സേവനമായ ജിയോടിവി, പേമെന്‍റ് സംവിധാനമായ ജിയോപേ, മ്യൂസിക് സ്ട്രീമിങ് ജിയോസാവന്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ജിയോയ്ക്കുള്ളത്. ഇന്ത്യയില്‍ 900 ദശലക്ഷത്തിലധികം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്.
ഫേസ്ബുക് ഇന്ത്യൻ ഭാഷകളിലേക്ക് വരാനുള്ള തയ്യാറെടുപ്പുകളും ഇതിനിടെ നടത്തുന്നുണ്ടായിരുന്നു.ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്താം.
വ്യാഴാഴ്ചയാണ് ഫേസ് ബുക്ക് പുതിയ സംവിധാനം പുറത്തിറക്കിയത്. ഇന്ത്യന്‍ ഉപയോക്താക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പേജിലാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 200 മില്യണ്‍ കവിഞ്ഞതായി കമ്പനി ഈയിടെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുക വഴി കൂടുതല്‍ ഉപയോക്താക്കളെ നേടാമെന്നാണ് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്. ഫേസ്ബുക്ക് സേവനം വാഗ്ദാനം ചെയ്തിരിക്കുന്ന ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഏതാണ്ട് 770 മില്യണ്‍ വരും.
കഴിഞ്ഞ വര്‍ഷം മെയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ സാധ്യതകള്‍ വിപുലപ്പെടുത്തുമെന്ന് അന്ന് കമ്പനി സൂചിപ്പിച്ചിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും മികച്ച വളര്‍ച്ചയാണ് ഫേസ്ബുക്ക് നേടിയത്.
https://www.facebook.com/Malayalivartha

























